കണ്ണൂര്‍ ജില്ലയില്‍ അവശേഷിക്കുന്ന ചരിത്ര നിര്‍മ്മിതികളില്‍ പ്രധാനപ്പെട്ടതാണ് സെന്റ് ആഞ്ചലോസ് കോട്ട എന്ന കണ്ണൂര്‍ കോട്ട. ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ആയ ഫ്രാന്‍സിസ്കോ ദ് ആല്‍മീദ 1505-ല്‍ പണിതതാണ്. വലിയ കിടങ്ങുകളോടെ വെട്ടുകല്ലില്‍ പണിത ത്രികോണാകൃതിയിലുള്ള നിര്‍മ്മിതിയാണിത്. പിന്നീട് ഡച്ചുകാരും അതിനു ശേഷം ബ്രിട്ടീഷുകാരും ഈ കോട്ട അവരുടെ സൈനിക ആസ്ഥാനവും അധികാര കേന്ദ്രവുമാക്കി.
മാപ്പിള ബേയും ധര്‍മ്മടം തുരുത്തുമാണ് രണ്ട് പ്രധാന ആകര്‍ഷണങ്ങള്‍. മാപ്പിള ബേ ഒരു സ്വാഭാവിക തുറമുഖമാണ്. കൂടാതെ പുറം കടലിനെ തുറമുഖവുമായി തിരിക്കുന്ന വലിയൊരു കടല്‍ ഭിത്തിയും കെട്ടിയിട്ടുണ്ട്. കണ്ണൂര്‍ കോട്ടയില്‍ നിന്നാണ് ഈ കടല്‍ഭിത്തിയുടെ തുടക്കം. ഏകദേശം അഞ്ച് ഏക്കര്‍ മാത്രമുള്ള ധര്‍മ്മടം തുരുത്ത് കടല്‍ തീരത്തു നിന്ന് 100 മീറ്റര്‍ ഉള്ളില്‍ സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്നു. വേലിയിറക്ക സമയത്ത് തുരുത്തിലേക്ക് വെള്ളത്തിലൂടെ നടന്നു കയറാനും പറ്റും. കണ്ണൂര്‍ കോട്ട സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്.
അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : കണ്ണൂര്‍, 3 കി. മീ. | വിമാനത്താവളം : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, 35 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 11.854037 രേഖാംശം : 75.372126