കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികളിലെ പെരുന്നാളുകള്‍ ദിവസങ്ങളോളം നീളുന്ന ആഘോഷങ്ങളാണ്. വാര്‍ഷിക ഉത്സവങ്ങളാണിവയെല്ലാം. നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര, വെടിക്കെട്ട്, നേര്‍ച്ച സദ്യകള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ പെരുന്നാളുകള്‍. ലോകമാകെയുള്ള ക്രിസ്തീയ പാരമ്പര്യങ്ങളും കേരളത്തിന്റെ തനതു സാംസ്കാരിക വകഭേദങ്ങളും ചേര്‍ന്ന് സമ്പന്നമായവയാണ് ഇവയെല്ലാം. കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് പങ്കുചേരാവുന്ന ചില പ്രമുഖ പള്ളിപ്പെരുന്നാളുകളുടെ വിവരങ്ങള്‍ താഴെ.