വേദി : ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം
സ്ഥലം : കല്പാത്തി
ജില്ല : പാലക്കാട്
രഥോത്സവകാലത്ത് പാലക്കാട് കല്പാത്തിയില് ചെന്നാല്‍ പഴയകാല പ്രൗഢികളെ ഓര്‍മ്മിപ്പിച്ച് കൂറ്റന്‍ രഥങ്ങള്‍ തെരുവുകളിലൂടെ ഉരുളുന്നത് കാണാം. 700 കൊല്ലം മുമ്പാണ്, വിശ്വനാഥ പ്രഭുവായ പരമശിവനു സമര്‍പ്പിക്കപ്പെട്ട ശ്രീ വിശ്വനാഥ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. സാധാരണയായി എല്ലാ നവംബര്‍ മാസത്തിലുമാണ് ഇവിടെ ഉത്സവാഘോഷം. നൂറ്റാണ്ടുകളായി ആഘോഷിക്കപ്പെട്ടു വരുന്നതാണ് ഈ ഉത്സവം. ആ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഭക്തര്‍ ഒഴുകിയെത്തും. കല്പാത്തിയുടെ തെരുവുകൾ ഭക്തലക്ഷങ്ങളെ കൊണ്ടുനിറയും. തെരുവിലൂടെ രഥമുരുളുമ്പോള്‍ ഭക്തരും കാഴ്ചക്കാരും ആഘോഷപുരസ്സരം എതിരേല്ക്കും. വേദമന്ത്രങ്ങളും സാംസ്കാരിക പരിപാടികളും സംഗീത കച്ചേരികളും ഉത്സവത്തിന്റെ ഭാഗമാണ്. അവസാനത്തെ മൂന്നു ദിവസമാണ് അലങ്കരിച്ച മൂന്നു വമ്പന്‍ രഥങ്ങള്‍ തെരുവിലേക്കിറങ്ങുക. ഭക്തര്‍ തന്നെയാണ് ഇതു വലിക്കുകയും ചെയ്യുക. ഇതോടെ ഉത്സവം അതിന്റെ പരകോടിയിലെത്തും.
എങ്ങിനെ എത്താം
ഏറ്റവും അടുത്ത റെയില്വേസ്റ്റേഷന് : പാലക്കാട്, മൂന്നു കിലോമീറ്റര്‍
അടുത്ത വിമാനത്താവളം : കോയമ്പത്തൂര്‍, അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍, ഏകദേശം 55 കി. മീ.