നെഹ്‌റു ട്രോഫി വള്ളംകളി

 

കേരളത്തിലെ ഏറ്റവും പ്രധാന വള്ളംകളി മത്സരങ്ങളില്‍ ഒന്നാമത്തേതാണ് നെഹ്‌റു ട്രോഫി വള്ളംകളി മത്സരം. എല്ലാ വര്‍ഷവും ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തുന്ന ഈ വള്ളം കളി മത്സരത്തിന് പതിനായിരങ്ങളാണ് കാണികളായെത്തുക. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വഞ്ചിപ്പാട്ടുകളുടെ താളത്തില്‍ 100 അടിയോളം നീളമുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സര വള്ളംകളിക്ക് ഈ പേരു വരാന്‍ ഒരു പ്രത്യേക കാരണമുണ്ട്. പുന്നമടക്കായലാണ് ചുണ്ടന്‍ വള്ളങ്ങളുടെ നീണ്ട നിരയ്ക്ക് വേദിയൊരുക്കുന്നത്.

1952-ല്‍ പ്രധാനമന്ത്രി പണ്ഡിത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആലപ്പുഴ സന്ദര്‍ശനമാണ് ഇത്തരമൊരു വള്ളംകളി മത്സരത്തിന് കാരണമായത്. നെഹ്‌റുവിനെ സ്വീകരിക്കാനെത്തിയ ചുണ്ടന്‍ വള്ളങ്ങളില്‍ ഒന്നിലേക്ക് സുരക്ഷാവലയങ്ങള്‍ മറന്ന് നെഹ്‌റു ചാടിയിറങ്ങി. ആ യാത്ര നെഹ്‌റു മറന്നില്ല. വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ ആകൃതിയിലുള്ള ട്രോഫി തയ്യാറാക്കി അയച്ച് എല്ലാ വര്‍ഷവും ഈ ട്രോഫിക്കായുള്ള മത്സര വള്ളംകളി ആസ്വദിക്കുകയായിരുന്നു. പിന്നീട് ഈ വള്ളംകളി മത്സരത്തിനും നെഹ്‌റു ട്രോഫി വള്ളംകളി എന്നു പേരു വീണു.

കുട്ടനാട്ടിലെ വിവിധ കരക്കാരും കായല്‍ തീരത്തെ ക്ലബ്ബുകളും ആണ് വള്ളങ്ങളും തുഴച്ചില്‍ക്കാരേയും തെരഞ്ഞെടുത്ത്‌ ഇതില്‍ പങ്കെടുക്കുക. ഈ വള്ളംകളി മത്സരക്കാലത്ത് പുന്നമടക്കായലില്‍ പരിശീലനം നടത്തുന്ന തുഴച്ചില്‍ വള്ളങ്ങളും വള്ളക്കാരും, മത്സര വള്ളങ്ങള്‍ നീറ്റിലിറക്കുന്ന ജലഘോഷയാത്രകള്‍, വെള്ളത്തില്‍ അലങ്കരിച്ച് പ്രദര്‍ശന വള്ളങ്ങള്‍ എന്നിങ്ങനെ കാഴ്ചകളുടെ ഒരു പൂരം വിടരും. വമ്പന്‍ ചുണ്ടന്‍ വള്ളങ്ങള്‍ മുതല്‍ ചെറിയ ഓടി വള്ളങ്ങള്‍ വരെ കായലില്‍ നിരക്കും. വള്ളംകളിയില്‍ മത്സരം തുഴച്ചില്‍ക്കാരുടെ കായിക ബലത്തിന്റേയും പാട്ടുകാരുടെ താളബോധത്തിന്റെയും അംശങ്ങള്‍ ചേര്‍ന്ന് സ്വയം ഒരു കലാരൂപമായി വികസിച്ചിട്ടുണ്ട്.

ഈ വള്ളംകളി മേളത്തിന്റെ വീഡിയോ കാണുക.

വെബ്‌സൈറ്റ് സന്ദര്‍ശിക്കുക : http://nehrutrophy.nic.in

നിരാകരണം

കേരളത്തില്‍ ഉത്സവ തീയതികള്‍ മലയാളം കലണ്ടര്‍ അനുസരിച്ചും പ്രാദേശിക കീഴ്‌വഴക്കങ്ങള്‍ പിന്തുടര്‍ന്നുമാണ്. ഞങ്ങളും ഇതു തയ്യാറാക്കിയിട്ടുള്ളത് അങ്ങിനെയാണ്. എന്നാല്‍ ഓരോ ആരാധനാകേന്ദ്രങ്ങളിലും ഇവയ്ക്ക് മാറ്റങ്ങള്‍ വരാം. അതുകൊണ്ട് ഇവയൊക്കെ ഏകദേശ തീയതിയായേ കണക്കാക്കാവൂ. ബന്ധപ്പെട്ടവരുമായി ഉറപ്പാക്കിയിട്ട് മാത്രം തീയതികള്‍ ഉറപ്പിക്കുക.

District Tourism Promotion Councils KTDC KTIL Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2024. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close