ഒരു സ്ഥലം എങ്ങനെ തിരയാം ?

 

തിരച്ചില്‍ ഉപാധികളുടെ (സെര്‍ച്ച് എഞ്ചിന്‍) ഈ ആധുനികകാലം ഒരുവനു നല്‍കുന്ന വിവരശേഖരം വിപുലമാണ്. ഇവയില്‍ തിരഞ്ഞ് വേണ്ട വിവരങ്ങള്‍ കൃത്യമായി കണ്ടെത്തുക അത്ര എളുപ്പമല്ല. നിങ്ങള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായി ലഭ്യമാക്കാനാണ് ഈ സ്ഥലവിവര ശേഖരം. ഒരു യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ ലക്ഷ്യമിടുന്ന സ്ഥലത്തുള്ള സൗകര്യങ്ങള്‍, അവിടെ എത്താനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവ അറിയുന്നത് ഏറെ ഉപകാരപ്രദമാകും. സ്ഥലനാമങ്ങള്‍ നല്‍കുമ്പോള്‍ ഉണ്ടാവുന്ന അക്ഷരത്തെറ്റ് തിരുത്താന്‍ ഇതില്‍ത്തന്നെ സ്വാഭാവിക സംവിധാനങ്ങളുണ്ട്. ഇതിനൊപ്പമുള്ള സ്ഥലവിവര ശേഖരം സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ പ്രധാന കേന്ദ്രങ്ങളും കാഴ്ചകളും നിങ്ങളുടെ മുന്നിലെത്തിക്കും. ഞങ്ങള്‍ പ്രത്യേകമായി തയ്യാറാക്കിയ ഭൂപടങ്ങള്‍ സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൃത്യമായി പരിചയപ്പെടുത്താന്‍ സവിശേഷമായി രൂപസംവിധാനം ചെയ്തവയാണ്.

Location Finder

സ്ഥലവിവര ശേഖരം

കേരളത്തിനുള്ളിലെ സ്ഥലങ്ങള്‍ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്നതാണ് ഈ സ്ഥലവിവര ശേഖരം. സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പേര് അടിച്ചാല്‍ അവിടെ എത്തേണ്ട മാര്‍ഗ്ഗങ്ങള്‍, ദിശ എന്നിവ ഉടന്‍ ലഭിക്കും. ഒരേ പേരില്‍ ഒന്നിലേറെ സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ ചില തടസ്സങ്ങള്‍ ഉണ്ടാവാം. ഇതൊഴിവാക്കാന്‍ ആ സ്ഥലം ഉള്‍പ്പെടുന്ന ജില്ലയോ അതിന്റെ സവിശേഷതകളോ ചേര്‍ത്താല്‍ മതി. നിങ്ങളെ സഹായിക്കുന്നതിനായി 22,000 സ്ഥലനാമങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ ഈ വിവരശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Maps for Travellers

സഞ്ചാരികള്‍ക്കുളള ഭൂപടങ്ങള്‍

ഓരോ യാത്രികനും അവശ്യം വേണ്ടതാണ് ഭൂപടങ്ങള്‍. കേരളത്തില്‍ സഞ്ചരിക്കുമ്പോള്‍ ഉപകാരപ്രദമായ ഭൂപടങ്ങള്‍ ഈ സൈറ്റില്‍ തന്നെ ലഭിക്കും. കേരളത്തിലെ പ്രധാന പട്ടണങ്ങളുടെ ഗൂഗ്ള്‍ ഭൂപടങ്ങളോ, കേരള ടൂറിസം തയ്യാറാക്കിയ ഭൂപടങ്ങളോ നിങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ ലഭിക്കും.

District Tourism Promotion Councils KTDC KTIL Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2024. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close