Onam banner

കേരളത്തനിമയുടെ നേരനുഭവം

ശീപോതി തെയ്യം

കര്‍ക്കിടകത്തിന്റെ ദോഷങ്ങളും ദുരിതങ്ങളും അകറ്റി ഐശ്വര്യവുമായി കടത്തനാടന്‍ ഗ്രാമങ്ങളിലെത്തുന്ന മറ്റൊരു തെയ്യമാണ് ശീപോതി തെയ്യം. മഹാലക്ഷ്മിയുടെ പ്രതിരൂപമാണ് ശീപോതിയെന്ന ശ്രീ ഭഗവതി. നിലവിളക്കും നിറനാഴി അരിയുമായി ശീപോതിയെ വീടുകളില്‍ വരവേല്ക്കും. തുടി കൊട്ടി പാട്ടിനൊത്ത് ശീപോതി തെയ്യം നൃത്തം വയ്ക്കും. പാട്ടിന്റെ അവസാനം ചുണ്ണാമ്പു വെള്ളത്താല്‍ നിലവിളക്കിന് ആരതി ഉഴിഞ്ഞ് വീടിന്റെ കിഴക്ക് ഭാഗത്ത് ഒഴുക്കുന്നതോടെ കര്‍ക്കിടകത്തിന്റെ ദോഷങ്ങള്‍ വീട്ടില്‍ നിന്നും ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം. കുട്ടികളാണ് ശീപോതി തെയ്യം കെട്ടുക. മലയ സമുദായക്കാരാണ് വ്രതാനുഷ്ഠാനങ്ങളോടെ ശീപോതി തെയ്യങ്ങള്‍ കെട്ടുന്നത്. പണ്ടു കാലത്ത് കടത്തനാടിന്റെ മുഴുവന്‍ ഭാഗങ്ങളിലും കണ്ടു വന്നിരുന്ന ശീപോതി തെയ്യങ്ങള്‍ ഇന്ന് ചില ഭാഗങ്ങളായി മാത്രം ചുരുങ്ങിയിട്ടുണ്ട്. ശീപോതി എത്തുന്നതോടെയാണ് കടത്തനാട്ടില്‍ പണ്ട് മലയാള പുതുവര്‍ഷത്തിന്റെ ആചാര തുടക്കം. 

ഉത്സവ കലണ്ടര്‍