കണ്യാർകളി

 

പാലക്കാട് നായർ സമുദായത്തിനിടയിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ് കണ്യാർകളി. ദേശത്തുകളി അഥവാ മലമക്കളി എന്നും അറിയപ്പെടുന്നു. കണ്യാർകളിയുടെ ഉത്ഭവം പണ്ടുകാലത്ത് പരിശീലിച്ചിരുന്ന ആയോധനകലയിൽ നിന്നാണെന്ന് അവകാശപ്പെടുന്നു. അയൽനാടായ കൊങ്ങദേശത്തിന്റെ അക്രമണഭീഷണിയെ നേരിടാനായിരുന്നു ആയോധനകലകൾ പരിശീലിച്ചിരുന്നത്.

ഇത്തരം ആയോധന പരിശീലനത്തിന് ഉത്സാഹം കൂട്ടാനായി ഹാസ്യവും നൃത്തവും കൂടിച്ചേർന്നപ്പോൾ കണ്യാർകളി പിറവിയെടുത്തു. ആയോധനകലയുടെ ചടുലതയും നൃത്തത്തിന്റെ ലാസ്യചലനങ്ങളും ഒത്തുചേർന്നതാണ് കണ്യാർകളി. നിലവിളക്കിനു ചുറ്റുമായാണ് കണ്യാർകളി അവതരിപ്പിക്കുന്നത്. മാർച്ച്- ഏപ്രിൽ മാസങ്ങളിൽ അമ്പലങ്ങളിലോ നാട്ടുകാർ കൂടുന്ന തറകളിലോ ആണ് കണ്യാർകളി അരങ്ങേറുക. താളവാദ്യങ്ങളുടെ അകമ്പടിയോടെ ഭക്തിരസമുളള നാടോടി​ഗാനങ്ങളാണ് കണ്യാർകളിയിൽ പാടുന്നത്. ചെണ്ട, മദ്ദളം, ഇടയ്ക്ക, ഉടുക്ക്, ഇലത്താളം എന്നിവയാണ് വാദ്യോപകരണങ്ങളായി ഉപയോ​ഗിക്കുന്നത്.

ആറു മുതൽ ഇരുപത് പേരടങ്ങുന്നതാണ് ഒരു കണ്യാർകളി നൃത്തസംഘം. സാധാരണ നാലുദിവസം കൊണ്ടാണ് അവസാനിക്കുക. ഓരോ ദിവസത്തെ കളിയ്ക്കും ഓരോ പേരാണ്. ഇരവുകളി, ആണ്ടിക്കൂത്ത്, വള്ളോൻ, മലമ എന്നിങ്ങനെ. അവസാനദിവസത്തെ അവതരണം ​​ഗോത്രവർ​ഗക്കാരാണ്. ഇതിൽ സ്ത്രീകളും പങ്കെടുക്കും.

District Tourism Promotion Councils KTDC KTIL Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2024. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close