വേലകളി

 

തെക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിലാണ് പുരുഷന്മാർ അവതരിപ്പിക്കുന്ന വേലകളി അരങ്ങേറുന്നത്. നായർ പട്ടാളത്തിന്റെ തലപ്പാവും പരമ്പരാ​ഗത വേഷവുമാണ് നർത്തകർ അണിയുക. കൊമ്പ്, കുഴൽ, മദ്ദളം, ഇലത്താളം എന്നിവയുടെ താളത്തിനൊത്ത് വാളും പരിചയുമേന്തിയാണ് നൃത്തം. ചടുലതയാർന്ന ചുവടുകളാണ് വേലകളിയുടെ സവിശേഷത. അമ്പലപ്പുഴയിലാണത്രെ വേലകളിയുടെ ഉത്ഭവം. ചെമ്പകശ്ശേരി പട്ടാളത്തിന്റെ തലവനായിരുന്ന മാത്തൂർ പണിക്കർ ജനങ്ങൾക്ക് ആയോധനകലയിലുളള താത്പര്യം കൂട്ടാനായാണ് വേലകളി പ്രചരിപ്പിച്ചതെന്നു കരുതുന്നു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് അവതരിപ്പിക്കുന്ന സ്ഥിരം കലാരൂപങ്ങളിലൊന്നാണ് വേലകളി.

District Tourism Promotion Councils KTDC KTIL Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2024. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close