സന്ദർശന സമയം: 10.00 - 17.00
അവധി: എല്ലാ തിങ്കളാഴ്ച്ചകളും മറ്റ് പൊതു അവധി ദിനങ്ങളും.
കൊല്ലങ്കോട് രാജവംശത്തിലെ ഒടുവിലത്തെ കിരീടാവകാശി ആയിരുന്ന വാസുദേവ രാജ 1904ൽ പണികഴിപ്പിച്ചതാണ് തൃശൂർ ചെമ്പൂക്കാവിൽ സ്ഥിതിചെയ്യുന്ന കൊല്ലങ്കോട് ഹൗസ് എന്നറിയപ്പെട്ടിരുന്ന കൊട്ടാരം. ബ്രിട്ടീഷുകാരുടെ സഹായത്തോടെയാണ് ഇന്തോ യൂറോപ്യൻ ശൈലിയിലുളള ഈ കൊട്ടാരം പണിതീർത്തത്. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത മാർബിളും തറയോടുകളുമാണ് നിലത്ത് വിരിച്ചിരിക്കുന്നത്.
1975-ലാണിത് കേരള പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നത്. ഇതുകൂടാതെ വീരക്കല്ലുകളും താളിയോല ഗ്രന്ഥങ്ങളും ആയുധങ്ങളും നന്നങ്ങാടികളും പോയ കാലത്തിന്റെ കഥ പറയുന്ന സ്മരണികകളായി ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
അടുത്തുളള റെയിൽവേ സ്റ്റേഷൻ: തൃശൂർ, ഏകദേശം 3 കിലോമീറ്റർ | അടുത്തുളള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 57 കിലോമീറ്റർ