മാനന്തവാടിയില്‍ നിന്ന് 20 കിലോമീറ്റര്‍ കിഴക്ക് മാനന്തവാടി - കുടക് റോഡിലാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതം. വന്യജീവികളും പക്ഷിലതാദികളും ചേർന്ന് സമ്പന്നമായ ഇടം. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തോടു ചേര്‍ന്നാണ് പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം. തോല്‍പ്പെട്ടിയുടെ വടക്കും പടിഞ്ഞാറും ബ്രഹ്മഗിരിക്കുന്നുകള്‍ കാവല്‍ നില്‍ക്കുന്നു. നാഗർഹോള വന്യജീവി സങ്കേതവും തോല്‍പ്പെട്ടിയോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. തോല്‍പ്പെട്ടി സന്ദർശിക്കാൻ ജീപ്പ് സഫാരിയാണ് ഏറ്റവും യോജിച്ചത്. ഒരു നിശ്ചിത ദൂരം വരെയേ സഞ്ചാരികള്‍ക്ക് പോകാന്‍ അനുവാദമുള്ളൂ. ഈ മേഖലയിലൂടെയുള്ള യാത്ര മറക്കാനാകാത്ത ഒന്നായിരിക്കും.
സന്ദര്‍ശന സമയംരാവിലെ 07:00 മുതല്‍ 10:00 വരെ, ഉച്ചക്ക് 14:00 മുതല്‍ 17:00 വരെ
വിശദ വിവരങ്ങൾക്ക്അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
ഫോണ്‍ : +91 4935 250853
അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : തലശ്ശേരി, 60 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 11.951649 രേഖാംശം : 76.059937