തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ലോകത്തിലെ തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ ഈശ്വര ആരാധന സമ്മേളനമായാണ് വിലയിരുത്തുന്നത്. ഗിന്നസ് ലോക റെക്കോർഡ് പുസ്തകത്തിൽ സ്ഥാനം പിടിച്ച ആറ്റുകാൽ പൊങ്കാല വനിതകളുടെ മാത്രം ഉത്സവമാണ്. അരി, തേങ്ങ, ശർക്കര എന്നിവ ചേർത്ത് തയ്യാറാക്കുന്ന പൊങ്കാല ആറ്റുകാൽ ദേവിക്ക് സമർപ്പിച്ചാൽ, ദേവി സന്തുഷ്ടയാകുമെന്നും ഭക്തരെ അനുഗ്രഹിക്കുമെന്നും വിശ്വാസം. ആറ്റുകാൽ പൊങ്കാലയുടെ മഹത്വം മനസ്സിലാക്കണമെങ്കിൽ അത് ഒരു തവണയെങ്കിലും അനുഭവിച്ചു അറിയണം. തിരുവനന്തപുരം നഗരം മനുഷ്യ മഹാ സാഗരമാകുന്ന അപൂർവ വേളയാണ് ആറ്റുകാൽ പൊങ്കാല ഉത്സവം.
എങ്ങനെ എത്താം
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, ക്ഷേത്രത്തിൽ നിന്നും മൂന്നു കീ. മീ. അകലെ | അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം : അഞ്ചു കീ. മീ. അകലെ