ആറന്മുള കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം വള്ളംകളി. കേരളത്തിലെ വള്ളംകളി മത്സരങ്ങളുടെ സീസൺ ആരംഭിക്കുന്നത് ചമ്പക്കുളം വള്ളംകളി മത്സരത്തോടെയാണ്. ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ഗ്രാമത്തിലൂടെ ഒഴുകുന്ന പമ്പയാറിൽ നൂറുകണക്കിന് ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കാനെത്തുക. ജൂൺ / ജൂലൈ മാസങ്ങളിൽ നടക്കുന്ന ഈ ജലോത്സവത്തിനു സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തുക. വഞ്ചിപ്പാട്ടുകളുടെ താളത്തിനൊപ്പിച്ച് പമ്പയിലെ ഓളങ്ങൾ കീറിമുറിച്ചു മുന്നേറുന്ന ചുണ്ടൻ വള്ളങ്ങൾ ആവേശം നിറയ്ക്കുന്ന കാഴ്ച്ചയാണ്.
എങ്ങനെ എത്താം
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: 15 കി.മീ. | അടുത്തുള്ള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 78 കി.മീ.