കേരളത്തിന്റെ ഹൃദയവും ആത്മാവും പ്രതിഫലിക്കുന്നവയാണ് പൂരാഘോഷങ്ങൾ. നാടടച്ചാണ് ഓരോ പൂരക്കാലവും ആഘോഷിക്കുന്നത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എത്തുന്ന നെറ്റിപ്പട്ടമണിഞ്ഞ ആനകളെ സ്വീകരിക്കാൻ വലിയ ആൾക്കൂട്ടം തന്നെയുണ്ടാവും. ഭക്തിയും ആഘോഷവും ഒരുമിക്കുമ്പോഴാണ് പൂരാഘോഷം പാരമ്യത്തിലെത്തുന്നത്. സംസ്ഥാനത്തെ ചില പ്രധാന പൂരാഘോഷങ്ങളുടെ പട്ടിക താഴെ. സവിശേഷമായ ചടങ്ങുകളും പ്രത്യേകതകളുമാണ് ഓരോ പൂരത്തെയും വ്യത്യസ്തമാക്കുന്നത്.