വേദി : സ്വരാജ് റൗണ്ട്, തൃശ്ശൂര്‍
ജില്ല : തൃശ്ശൂര്‍
മലയാളികളുടെ ഓണാഘോഷത്തിനു തൃശ്ശൂര്‍ നഗരത്തിനും സമീപമുള്ള പ്രദേശങ്ങള്‍ക്കും മാത്രം സ്വന്തമായ ഒരു സമാപനമുണ്ട് - പുലിക്കളി. തൃശ്ശൂരിലൊഴികെ മറ്റിടങ്ങളില്‍ അത്ര പരിചിതവുമല്ല ഇത്. കേരളത്തിന്റെ നാടന്‍ കലാപാരമ്പര്യത്തിന്റെ ഒരു ആധുനിക രൂപമാണ് ഈ പുലിക്കളി. മഞ്ഞ, കറുപ്പ്, ചുവപ്പ് ചായം കൊണ്ട് സ്വന്തം ദേഹത്തു രൂപം വരച്ചു ചേര്‍ത്ത പുലികള്‍, അവരെ വേട്ടയാടാന്‍ ഇറങ്ങിയ വേട്ടക്കാര്‍. പുലികളുടെ നൃത്തത്തിനും വേട്ടയ്ക്കും താളമൊരുക്കാന്‍ ചെണ്ടയും, ഉടുക്കും, തകിലും. തൃശ്ശൂര്‍ നഗരത്തില്‍ ഓണത്തിനു ശേഷമുള്ള നാലാം നാള്‍ മൂന്നര മണിക്കൂറോളം മേളവും ആട്ടവും പുലിക്കളിയുമാകും. കാഴ്ചക്കാരും പുലികളിയില്‍ സജീവ പങ്കാളികളാകും.
എങ്ങനെ എത്താം
അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ : തൃശ്ശൂര്‍, 1 കി. മീ. | അടുത്തുള്ള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 58 കി. മീ.