കപ്പപ്പുട്ട്

 

കപ്പയും പുട്ടും മലയാളികളുടെ ഇഷ്ട വിഭവങ്ങളാണ്. അപ്പോൾ അവ രണ്ടും ചേർന്ന് ഒറ്റ പലഹാരമായി മാറിയാലോ? അതാണ് രുചികരമായ കപ്പപ്പുട്ട്. എങ്ങനെയാണ് കപ്പപ്പുട്ട് ഉണ്ടാക്കുന്നതെന്ന് താഴെ വിശദമായി കൊടുത്തിട്ടുണ്ട്.

ആവശ്യമായ സാധനങ്ങൾ
കപ്പ ചിരകിയെടുത്തത് - അരക്കപ്പ്
പുട്ടുപൊടി (അരിപ്പൊടി) - അരക്കപ്പ്
തേങ്ങ ചിരകിയത് - ഒരു കപ്പ്
ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്ന വിധം
കപ്പ ചിരകിയതും അരിപ്പൊടിയും പാകത്തിന് ഉപ്പു ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിൽ വെളളം ചേർക്കേണ്ട ആവശ്യമില്ല. കുക്കറിൽ ഘടിപ്പിക്കാവുന്ന പുട്ടുമേക്കറിലും സാധാരണ പുട്ടുകുടത്തിലും ഇതുണ്ടാക്കാവുന്നതാണ്. ഇവിടെ നമ്മൾ കുക്കർ ഉപയോ​ഗിച്ചാണ് ഉണ്ടാക്കുന്നത്. അതിനായി കുക്കറിൽ ആവശ്യത്തിന് വെളളം വെച്ച് തിളപ്പിക്കുക. ആവി വന്നു കഴിയുമ്പോൾ പുട്ടു മേക്കർ കുക്കറിൽ ഘടിപ്പിക്കുക. സ്റ്റീം നോസിൽ പൂർണമായും പുട്ടുമേക്കറികത്ത് യോജിപ്പിക്കണം. ഇനി പുട്ടുമേക്കറിൽ ആവശ്യത്തിന് തേങ്ങ നിരത്തിയ ശേഷം അതിനു മുകളിലായി അരിപ്പൊടി-കപ്പ മിശ്രിതം നിറയ്ക്കുക. വേണമെങ്കിൽ മുകളിലും തേങ്ങ വിതറിക്കൊടുക്കാം. അടച്ചു വെച്ച് മൂന്നു മുതൽ അഞ്ച് മിനിറ്റ് വേവിക്കുക. ശേഷം കുക്കറിൽ നിന്നെടുത്ത് മറ്റൊരു പാത്രത്തിലേക്ക് തയ്യാറായ പുട്ട് മാറ്റുക. ചൂടോടെ ചിക്കൻ കറിയ്ക്കൊപ്പമോ, മീൻ കറിയ്ക്കൊപ്പമോ ഉപയോ​ഗിക്കാം.

District Tourism Promotion Councils KTDC Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia

Toll free No: 1-800-425-4747 (Within India only)

Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2023. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close