കേരളത്തിലെ ഇസ്ലാം

കേരളത്തിന്റെ വര്‍ണ്ണോജ്വലമായ സാംസ്‌കാരിക ഭൂപടത്തില്‍ മാപ്പിളമാര്‍ എന്നു പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന മുസ്ലീങ്ങള്‍ ഇഴചേര്‍ത്തിണങ്ങുന്ന സാന്നിധ്യമാണ്‌. സംസ്ഥാനത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ തനിമയുടെ രൂപവത്‌കരണത്തില്‍ അറബ്‌, ഇസ്ലാമിക, ദക്ഷിണേന്ത്യന്‍ ചേരുവകളുടെ സമഞ്ജസമായ സങ്കലനത്തില്‍ അവരുടെ പങ്ക്‌ നിര്‍ണായകമാണ്‌. കേരളത്തിന്റെ ചരിത്രത്തില്‍, പ്രത്യേകിച്ചും വാണിജ്യം, രാഷ്ട്രീയം, കൊളോണിയല്‍ ശക്തികളായ ചോര്‍ച്ചുഗല്‍, ബ്രിട്ടണ്‍ എന്നിവര്‍ക്കെതിരായ ചെറുത്തു നില്‍പ്പുകളിലും മാപ്പിളമാര്‍ സവിശേഷവും സുപ്രധാനവുമായ പങ്കുവഹിച്ചിട്ടുണ്ട്‌.വര്‍ഷങ്ങളുടെ…

കൂടുതൽ വായിക്കുക

കേരളത്തിലെ മുസ്ലീങ്ങള്‍ - ചരിത്രം

അറബ്‌-ഇസ്ലാമിക സ്വാധീനവും ദക്ഷിണേന്ത്യന്‍ പാരമ്പര്യങ്ങളും ഉള്‍ക്കൊണ്ട സമ്പന്നമായ ചരിത്ര സാന്നിധ്യമുള്ള മുസ്ലീം സമുദായമാണ്‌ കേരളത്തിലെ മുസ്ലീങ്ങളുടെ ആകെത്തുക. കേരളത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയധാരയുമായി ഇഴുകി ചേര്‍ന്ന്‌ അവര്‍ വാണിജ്യത്തിലും കോളനി വിരുദ്ധ പോരാട്ടങ്ങളിലും സുപ്രധാനമായ പങ്കുവഹിച്ചു. സംസ്ഥാനത്തിന്റെ ഭാഷ, പാചകശൈലി, സാമൂഹിക-രാഷ്ട്രീയ ധാരകള്‍ എന്നിവയിലെല്ലാം അവരുടെ പൈതൃകം ശക്തം തന്നെ. കേരളത്തിന്റെ ചരിത്രത്തില്‍ അവരുടെ സാന്നിധ്യത്തിന്റെ ആഴം വെളിവാക്കുന്നതാണ്‌ ഈ ഉജ്വലവും സജീവവുമായ പൈതൃകധാര.

കൂടുതൽ വായിക്കുക

മുസ്ലീം സംസ്‌കാരം

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

കേരളത്തിലും പുറത്തും നിരവധി മുസ്ലീം ആരാധനാലയങ്ങള്‍ മാപ്പിള മുസ്ലീങ്ങളുടെ ആത്മീയ പാരമ്പര്യങ്ങളും വിശുദ്ധര്‍ക്കും രക്തസാക്ഷികള്‍ക്കും നല്‍കുന്ന ആദരവും മുന്‍നിര്‍ത്തി വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളായി വളര്‍ന്നിട്ടുണ്ട്‌. ഇവയൊക്കെ പ്രാര്‍ത്ഥനയ്‌ക്കുള്ള ഇടം എന്നതിലുപരി സാംസ്‌കാരിക തനിമ, അര്‍പ്പണബോധം, ചെറുത്തുനില്‍പ്പ്‌ എന്നിവയുടെ പ്രതീകം കൂടിയാണ്‌. കോളനിവിരുദ്ധ പോരാട്ടങ്ങള്‍ക്കു പിന്തുണ നല്‍കിയ മമ്പുറം തങ്ങളുടെ…

കൂടുതൽ വായിക്കുക
രാഷ്ട്രീയ ജീവിതവും ചരിത്രവും

രാഷ്ട്രീയ ജീവിതവും ചരിത്രവും

കേരളത്തിന്റ മുസ്ലീം രാഷ്ട്രീയ ചരിത്രം അവരുടെ വാണിജ്യ പ്രവര്‍ത്തനങ്ങളും പ്രാദേശിക ഭരണാധികാരികളുമായുള്ള ഇടപെടലുകളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. അവര്‍ പരമ്പരാഗതമായി സാമൂതിരിയെ പിന്തുണയ്‌ക്കുകയും ബ്രിട്ടീഷ്‌ കൊളോണിയല്‍ ശക്തികളെയും മൈസൂര്‍ ഭരണാധികളെയും എതിര്‍ക്കുകയും ചെയ്‌തു.

കൂടുതൽ വായിക്കുക

മാപ്പിള പാചകം

നൂറ്റാണ്ടുകളുടെ വാണിജ്യ, സാംസ്‌കാരിക വിനിമയങ്ങളെ തുടര്‍ന്ന്‌ രൂപം കൊണ്ട അറബി, പേര്‍ഷ്യന്‍, നാടന്‍ തെക്കേയിന്ത്യന്‍ പാചക ശൈലികളുടെ അദ്‌ഭുതകരമായ സംയോജനം കേരളത്തിലെ മാപ്പിള മുസ്ലീം ഭക്ഷണ സംസ്‌കാരത്തില്‍ കാണാം. ചോറും മീനും പച്ചക്കറികളും ചേര്‍ന്നുള്ള നിത്യാഹാര ശൈലി തന്നെ മാപ്പിള പാചകശൈലിയുടെ കാതല്‍. ദിവസവുമുള്ള ഭക്ഷണത്തില്‍ മലബാറിന്റെ തീരപ്രകൃതിയുടെ…

കൂടുതൽ വായിക്കുക

അനുഷ്‌ഠാന കലകള്‍

ആചാരങ്ങളും ഉല്‍സവങ്ങളും

ആചാരങ്ങളും ഉല്‍സവങ്ങളും

കേരളത്തിലെ മാപ്പിള മുസ്ലീങ്ങള്‍ മതപരവും, സാംസ്‌കാരികവുമായ ഒട്ടേറെ ഉല്‍സവാഘോഷങ്ങള്‍ കൊണ്ടാടുന്നു. അവരുടെ സമ്പന്നമായ പാരമ്പര്യവും ശക്തമായ ഇസ്ലാമിക കീഴ്‌വഴക്കങ്ങളും പ്രദര്‍ശിപ്പിക്കുന്നവയാണ്‌ ഇവയൊക്കെ. റംസാനെ തുടര്‍ന്നു വരുന്ന ഈദുള്‍ഫിത്തറും, ബലിപെരുന്നാള്‍ എന്നറിയപ്പെടുന്നു. ഈദുള്‍ അദയുമാണ്‌ ഇസ്ലാമിലുള്ള രണ്ടു പ്രധാന ഉല്‍സവങ്ങള്‍.ഇതുകൂടാതെ പ്രവാചകന്റെ ജന്മദിനവും, മറ്റൊട്ടേറെ ആദരണീയരായ വിശുദ്ധരുടെ ജന്മ, ചരമ…

കൂടുതൽ വായിക്കുക
മാപ്പിള ഭാഷയും സാഹിത്യവും

മാപ്പിള ഭാഷയും സാഹിത്യവും

കേരളത്തില്‍ മലബാര്‍ മേഖലയിലെ മുസ്ലീം സമുദായത്തിന്റെ സാംസ്‌കാരികവും മതപരവും ഭാഷാ പരവുമായ ആഴമേറിയ പൈതൃകത്തിന്റെ നിദര്‍ശനമാണ്‌ അറബി മലയാളത്തില്‍ എഴുതപ്പെട്ട മാപ്പിള സാഹിത്യം. പ്രധാനമായും…

കൂടുതൽ വായിക്കുക
വിദ്യാഭ്യാസത്തിന്റെ വികാസവും വളര്‍ച്ചയും

വിദ്യാഭ്യാസത്തിന്റെ വികാസവും വളര്‍ച്ചയും

ആധുനിക വിജ്ഞാനവും ഇസ്ലാമിക ജ്ഞാനവൈദഗ്‌ദ്ധ്യവും സമ്മേളിക്കുന്ന വ്യത്യസ്ഥമായ ഒരു വിദ്യാഭ്യാസ പാരമ്പര്യവും വളര്‍ത്തിയെടുക്കാന്‍ കേരളത്തിലെ മാപ്പിള സമുദായം എപ്പോഴും ശ്രദ്ധിച്ചിരുന്നു. തുടക്കത്തില്‍ ഓത്തുപള്ളികളിലെ പഠനം…

കൂടുതൽ വായിക്കുക
ഉദ്‌ഗ്രഥനം : കേരളത്തിന്റെ മുസ്ലീം ചരിത്രം

ഉദ്‌ഗ്രഥനം : കേരളത്തിന്റെ മുസ്ലീം ചരിത്രം

ഉദ്ഗ്രഥനവും സാത്മീകരണവുംസംസ്ഥാനത്തിന്റെ സാമൂഹിക, സാംസ്‌കാരിക സാന്നിധ്യത്തിന്റെ അവിഭാജ്യമായ ഘടകമാണ് കേരളത്തിലെ മുസ്ലീം സമുദായം. ഹിന്ദു ഭൂരിപക്ഷവുമായി ഒന്നു ചേര്‍ന്നുള്ള നൂറ്റാണ്ടുകള്‍ നീളുന്ന സഹജീവനമാണ് ഇതിന്റെ…

കൂടുതൽ വായിക്കുക

ചിത്രങ്ങള്‍ | വീഡിയോകള്‍