ഗതകാല സ്മരണകളുടെ, തലമുറകളുടെ സമ്പാദ്യത്തിന്റെ അടിത്തട്ടിലേക്കിറങ്ങുന്ന പഴംകഥകളും ഐതിഹ്യങ്ങളും പാരമ്പര്യങ്ങളും പ്രകാശിപ്പിക്കുന്നവയാണ് ഈ കലാരൂപങ്ങളെല്ലാം. അരങ്ങേറുന്നതില്‍ മാത്രമല്ല അതിനായുള്ള തയ്യാറെടുപ്പുകള്‍, പശ്ചാത്തലമൊരുക്കുന്ന അരങ്ങ്, അരങ്ങേറുന്ന ഭൂമിക എല്ലാം ഇവയുടെ മാസ്മരികത വര്‍ദ്ധിപ്പിക്കുന്നു. അജ്ഞേയമായ ശക്തികളുടെ ആവാഹനമായി മാറും അവയെല്ലാം. പ്രസിദ്ധമായ ഇത്തരം ചില കലാരൂപങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നു.