അവിയൽ

 

അവിയലിൽ സാധാരണ ചേർക്കുന്ന പച്ചക്കറികൾ ഇവയാണ്. പ്രാദേശികമായ മാറ്റങ്ങൾ വന്നേക്കാം.

ആവശ്യമായ സാധനങ്ങൾ
കാരറ്റ് - 100ഗ്രാം
ബീൻസ് - 100 ഗ്രാം
നേന്ത്രക്കായ - 1
ചേന - 100 ​ഗ്രാം
മുരിങ്ങയ്ക്ക - 2
വെളളരിക്ക - 100 ​ഗ്രാം
തേങ്ങ - 1
ജീരകം - 10 ഗ്രാം
പച്ചമുളക് - 4
തൈര് - 50 മില്ലി
മ‍ഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
കറിവേപ്പില - രണ്ട് തണ്ട്
വെളിച്ചെണ്ണ - 100 മില്ലി

ഉണ്ടാക്കുന്ന വിധം
ഒരേനീളത്തിൽ ചെറു കഷണങ്ങളായി അരിഞ്ഞ പച്ചക്കറികളെ ഉപ്പും മഞ്ഞൾപ്പൊടിയുമിട്ട് പാകത്തിന് വെളളമൊഴിച്ച് വേവിയ്ക്കണം. തേങ്ങയിൽ ജീരകവും പച്ചമുളകുമിട്ട് അരച്ച അരപ്പ് വേവിച്ച പച്ചക്കറിയിലേക്ക് ചേർത്തിളക്കി  5 മിനിറ്റ് തിളപ്പിക്കുക. തിളച്ചശേഷം മിക്സിയിൽ അടിച്ച തൈര് ചേർത്തിളക്കുക. കറിവേപ്പിലയിട്ട് വെളിച്ചെണ്ണ ഒഴിച്ച് മൂടി വെയ്ക്കുക.

കടപ്പാട്: മുത്തൂറ്റ് പ്ലാസ, തിരുവനന്തപുരം

District Tourism Promotion Councils KTDC Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia

Toll free No: 1-800-425-4747 (Within India only)

Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2023. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close