കോട്ടയം ചുരുട്ട്

 

വീട്ടിൽ അപ്രതീക്ഷിതമായെത്തുന്ന അതിഥികളെ സത്ക്കരിക്കാൻ വീട്ടമ്മമാർ ഉണ്ടാക്കുന്ന മധുരപലഹാരങ്ങളിൽ ഒന്നാണിത്. എളുപ്പം ഉണ്ടാക്കാവുന്ന കോട്ടയം ചുരുട്ടിനെ പരിചയപ്പെടാം.

മാവിന് ആവശ്യമായ സാധനങ്ങൾ
മൈദ - 1 കപ്പ്
വെളിച്ചെണ്ണ - അര ടീസ്പൂൺ
ഉപ്പ് ഒരു നുളള്
അരിപ്പൊടി
വെളളം

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മൈദയടുത്ത് ഉപ്പും എണ്ണയും ആവശ്യത്തിന് വെളളവും ചേർത്ത് പരത്താവുന്ന പാകത്തിൽ കുഴച്ചെടുക്കുക. മാവ് ചെറിയ ഉരുളകളാക്കിയ ശേഷം അരിപ്പൊടിയിൽ മുക്കി കനംകുറച്ച് പരത്തിയെടുക്കുക. ഇവ ചൂടാക്കിയ പാനിയോ തവയിലോ 30 സെക്കന്റ് മാത്രം ചൂടാക്കിയെടുക്കുക. ഇങ്ങനെ ചൂടാക്കിയവ എല്ലാം ഒരു പാത്രത്തിലിട്ട് മീതെ നനഞ്ഞ തുണി ഇടണം. മാവ് മൃദുവായിത്തന്നെ ഇരിക്കാനാണിത്. ഇനി നമുക്ക് ഇതിനകത്ത് നിറയ്ക്കാനുളള മിശ്രിതം ഉണ്ടാക്കാം.

അകത്ത് നിറയ്ക്കാന്‍ ആവശ്യമായ സാധനങ്ങൾ
തേങ്ങ ചിരകിയതും അരിപ്പൊടിയും വറുത്തത് - 2 കപ്പ്
ഏലയ്ക്ക പൊടിച്ചത് - കാൽ ടീസ്പൂൺ
പഞ്ചസാര - ഒന്നര കപ്പ്
നാരങ്ങനീര് - ഒന്നര ടീസ്പൂൺ
വെളളം - മുക്കാൽ കപ്പ്

തയ്യാറാക്കുന്ന വിധം
പഞ്ചസാരയും വെളളവും നാരങ്ങനീരും ഒരു പാത്രത്തിൽ യോജിപ്പിക്കുക.. ഇത് ഒറ്റനൂൽ പരുവമാകുന്നതു വരെ ഇളക്കി ചൂടാക്കുക. അരക്കപ്പ് പാനി മാറ്റിവെച്ച ശേഷം ബാക്കിയുളളതിലേക്ക് വാനില എസൻസും ഏലയ്ക്ക പൊടിച്ചതും ചേർത്ത് അരി തേങ്ങ മിശ്രിതവും മാറ്റിവെച്ച പഞ്ചസാര പാനിയും ചേർത്ത് നന്നായി യോജിപ്പിക്കുക.

നേരത്തെ പരത്തിവെച്ച മാവ് എടുത്ത് രണ്ടായി മുറിച്ച് ഒരു പകുതി കൊണ്ട് ഒരു കോൺ ഉണ്ടാക്കുക. അതിലേക്ക് മിശ്രിതം നിറയ്ക്കുക. മിശ്രിതം പുറത്തുവരാതെ നന്നായി അടയ്ക്കണം. ഇവ ഒരു ട്രേയിൽ നിരത്തി വെയ്ക്കുക. ഒന്നു രണ്ട് മണിക്കൂർ കഴിയുമ്പോൾ മിശ്രിതത്തിലെ പാനി ഇറങ്ങി മാവ് കുതിരുമ്പോൾ ചുരുട്ട് റെഡിയായി.

District Tourism Promotion Councils KTDC Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia

Toll free No: 1-800-425-4747 (Within India only)

Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2022. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis Multimedia.
×
This wesbite is also available in English language. Visit Close