കേരളത്തിലേക്കുള്ള സന്ദര്‍ശനം എരിവേറിയ ഇറച്ചി വിഭവങ്ങള്‍ രുചിക്കാതെ പൂര്‍ത്തിയാവില്ല. ഏത് ഇറച്ചിയോ ആവട്ടെ മറ്റെങ്ങും കാണാത്ത സവിശേഷമായ രുചിയും മണവും ചേര്‍ന്ന കൂട്ടുകള്‍ ഉണ്ട്. ഇവ ലോക പ്രസിദ്ധങ്ങളുമാണ്. നാടന്‍ വീട്ടുരുചികള്‍ തുടങ്ങി മറ്റു രാജ്യങ്ങളില്‍ നിന്നു സ്വീകരിച്ച് കേരളീയ പാരമ്പര്യവുമായി വിളക്കി ചേര്‍ത്ത ചേരുവകള്‍ വരെ മാംസാഹാര പ്രിയര്‍ക്കു ലഭ്യമാണ്. സ്വയം വീട്ടില്‍ ഉണ്ടാക്കി രുചിച്ചു നോക്കിയ കുറേ പാചകക്കുറിപ്പുകള്‍ ഞങ്ങള്‍ നല്‍കുന്നു. ഞങ്ങളുടെ രുചികളുമായി ഇഷ്ടത്തിലാകൂ !!!