ആകര്‍ഷണീയ സമ്മാനങ്ങള്‍!

നിങ്ങളുടെ കുട്ടി വരച്ചു നേടിയ വെക്കേഷന്‍ ട്രിപ്പിനു തയാറെടുക്കുന്നത്‌ അത്യാഹ്ലാദം തരുന്ന കാര്യമല്ലേ ?


നിങ്ങളുടെ കുട്ടി ഈ ഓണ്‍ലൈന്‍ ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ലഭിക്കുന്നത്‌ എക്കാലത്തെയും പ്രിയപ്പെട്ട കേരളത്തിലേക്ക്‌ 5 ദിവസം നീണ്ട യാത്രയ്‌ക്കുളള സാധ്യതയാണ്‌.
അന്താരാഷ്ട്ര ബാലചിത്രരചനാ മത്സരം 2023 വിജയികളെ കാത്തിരിക്കുന്നത്‌ മികച്ച സമ്മാനങ്ങളാണ്‌.

 

അഞ്ചു വിഭാഗങ്ങളായാണ്‌ സമ്മാനങ്ങള്‍ നല്‍കുന്നത്‌ :

ലോകത്തിന്റെ ഏതു കോണില്‍ നിന്നും കേരളത്തിലേക്കൊരു യാത്ര!

3 വിജയികള്‍

ഏറ്റവും മികച്ച മൂന്ന്‌ ചിത്രങ്ങളുടെ ശില്‌പികള്‍ക്ക്‌ കേരളത്തിലേക്ക്‌ 5 ദിവസത്തെ സ്‌പോണ്‍സേര്‍ഡ്‌ യാത്രയും ഉപഹാരവും സര്‍ട്ടിഫിക്കറ്റും.

10 വിജയികള്‍

ഇന്ത്യക്കു പുറത്തു നിന്നുളള 10 വിജയികള്‍ക്ക്‌ 5 ദിവസത്തേക്ക്‌ കുടുംബത്തോടൊപ്പം കേരളത്തില്‍ താമസിക്കാനുളള അവസരം. വിജയിയോടൊപ്പം രണ്ടുപേര്‍ക്കാണ്‌ യാത്ര ചെയ്യാനവസരം ലഭിക്കുക. ശാന്തസുന്ദരമായ കേരളത്തെ അടുത്തറിയാനുളള അവസരമാണിത്‌.

ഇന്ത്യയില്‍ എവിടെ നിന്നും കേരളത്തിലേക്കു യാത്ര ചെയ്യാനുളള സുവര്‍ണ്ണാവസരം!

5 വിജയികള്‍

ഇന്ത്യയില്‍ നിന്നുളള 5 വിജയികള്‍ക്ക്‌ 5 ദിവസത്തേക്ക്‌ കുടുംബത്തോടൊപ്പം കേരളത്തില്‍ താമസിക്കാനുളള അവസരം. വിജയിയോടൊപ്പം രണ്ടുപേര്‍ക്കാണ്‌ യാത്ര ചെയ്യാനവസരം ലഭിക്കുക. ഇന്ത്യയിലെ മനോഹരമായ സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാം.

പ്രകൃതിയെ അറിയാം

3 വിജയികള്‍

കേരളത്തിനകത്തു നിന്നുളള 3 വിജയികള്‍ക്ക്‌ കേരളത്തിലെ മനോഹരമായ ഒരു പ്രീമിയം വിനോദസഞ്ചാര കേന്ദ്രത്തില്‍ 2 രാത്രി താമസിക്കാനുളള കൂപ്പണ്‍. ഒപ്പം ഉപഹാരവും സര്‍ട്ടിഫിക്കറ്റും

ആകര്‍ഷണീയ സമ്മാനങ്ങള്‍

70 വിജയികള്‍ക്ക്‌

ഇന്ത്യയ്‌ക്കു പുറത്തു നിന്നുളള 20 വിജയികള്‍ക്കും ഇന്ത്യയ്‌ക്കകത്തു നിന്നുളള 30 വിജയികള്‍ക്കും കേരളത്തിനകത്തു നിന്നുളള 20 വിജയികള്‍ക്കും സമ്മാനങ്ങള്‍ ലഭിക്കും.

ഇന്ത്യയ്‌ക്കു പുറത്തുനിന്നുളള പ്രമോട്ടര്‍മാര്‍

5 വിജയികള്‍

ചിത്രരചനാ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന ഇന്ത്യയ്‌ക്കു പുറത്തുനിന്നുളള 5 പ്രമോട്ടര്‍മാര്‍ക്ക്‌ കേരളത്തില്‍ 5 ദിവസത്തെ താമസത്തിനുളള അവസരം.

ഇന്ത്യയ്‌ക്കുളളില്‍ (കേരളത്തിനു പുറത്ത്‌) നിന്നുളള പ്രമോട്ടര്‍മാര്‍

5 വിജയികള്‍

ചിത്രരചനാ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന ഇന്ത്യയ്‌ക്കുളളില്‍ (കേരളത്തിനു പുറത്ത്‌) നിന്നുളള 5 പ്രമോട്ടര്‍മാര്‍ക്ക്‌ കേരളത്തില്‍ 5 ദിവസത്തെ താമസത്തിനുളള അവസരം.

ബാക്കിയെല്ലാ മത്സരാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായുളള ഓണ്‍ലൈന്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതായിരിക്കും. ഇത്‌ മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിനു ശേഷം ആറു മാസം വരെ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ എടുക്കാനാവും.

 

സമ്മാനങ്ങള്‍ക്കു പകരമായി പണം നല്‍കുന്നതല്ല.

 

ആകെ 101 വിജയികള്‍!

18 വിജയികള്‍ക്കു കുടുംബത്തോടൊപ്പം കേരളത്തിലേക്കു യാത്ര ചെയ്യാനവസരം!

10 വിജയികള്‍ക്കു കേരളത്തിലേക്ക്‌ സോളോ ട്രിപ്പ്‌!

 

Landscape Drawing