പൊതുചോദ്യങ്ങളും ഉത്തരങ്ങളും

ആര്‍ക്കൊക്കെ പങ്കെടുക്കാം?

4നും 16നും ഇടയില്‍ പ്രായമുളള (01.01.2007നും 01.01.2019 നും ഇടയില്‍ ജനിച്ച) ലോകത്തിന്റെ ഏതുഭാഗത്തുനിന്നുമുളള കുട്ടികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം.


മുതിര്‍ന്നവര്‍ക്ക്‌ മത്സരത്തിന്റെ ഭാഗമാവാന്‍ കഴിയുമോ?

നിങ്ങള്‍ 18 വയസു പൂര്‍ത്തിയായ ആളാണെങ്കില്‍ പ്രൊമോട്ടറായി രജിസ്‌റ്റര്‍ ചെയ്യാം. നിങ്ങളുടെ നിര്‍ദേശപ്രകാരം ഏതെങ്കിലും കുട്ടി മത്സരത്തില്‍ പങ്കെടുത്താല്‍ അത്‌ നിങ്ങളുടെ ക്രെഡിറ്റില്‍ കണക്കാക്കുന്നതാണ്‌. ഏറ്റവും കൂടുതല്‍ എന്‍ട്രികള്‍ കൊണ്ടുവരുന്ന ആള്‍ക്ക്‌ കേരളം സന്ദര്‍ശിക്കാനുളള അവസരം ലഭിക്കും.


ആരാണ്‌ പ്രൊമോട്ടര്‍ ?

18 വയസു പൂര്‍ത്തിയായ ആര്‍ക്കും ഈ മത്സരത്തില്‍ പ്രൊമോട്ടറായി രജിസ്‌റ്റര്‍ ചെയ്യാം. ഇതൊരു വൊളന്ററി പ്രവര്‍ത്തനമാണ്‌. പ്രൊമോട്ടര്‍മാര്‍ക്ക്‌ ഒരു തരത്തിലുളള വേതനവും ലഭിക്കുന്നതല്ല.

മത്സരത്തിന്‌ എന്‍ട്രി ഫീസുണ്ടോ?

ഇല്ല. ഈ മത്സരത്തിന്‌ പങ്കെടുക്കാന്‍ എന്‍ട്രി ഫീസില്ല.


എന്‍ട്രികള്‍ സബ്‌മിറ്റ്‌ ചെയ്യേണ്ടത്‌ എങ്ങനെയാണ്‌ ?

പേപ്പറില്‍ ക്രയോണ്‍സോ കളര്‍ പെന്‍സിലുകളോ സ്‌കെച്ച്‌ പെന്നോ പെയിന്റും ബ്രഷുമോ ഉപയോഗിച്ച്‌ കൈകൊണ്ടു വരച്ച ചിത്രങ്ങളാണ്‌ മത്സരത്തിന്‌ പരിഗണിക്കുക. ഡിജിറ്റല്‍, ഇലകട്രോണിക്‌, മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചു തയാറാക്കിയ ചിത്രങ്ങള്‍ സ്വീകരിക്കുന്നതല്ല. കൈ കൊണ്ടുവരച്ച ചിത്രങ്ങള്‍ ഡിജിറ്റൈസ്‌ ചെയ്‌ത്‌ 5 എംബിയില്‍ കൂടാത്ത ഫയലായാണ്‌ കേരള ടൂറിസം കോണ്‍ടസ്‌റ്റ്‌ പേജില്‍ അപ്‌ലോഡ്‌ ചെയ്യേണ്ടത്‌..


എന്‍ട്രികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടോ?

ഒരാള്‍ക്ക്‌ ഒരു രജിസ്‌ട്രേഷനേ ചെയ്യാന്‍ കഴിയുകയുളളൂ. എന്നാല്‍ ഒരാള്‍ക്ക്‌ അഞ്ചു എന്‍ട്രികള്‍ വരെ അയയ്‌ക്കാവുന്നതാണ്‌.


എന്താണ്‌ വരയ്‌ക്കേണ്ടത്‌, മത്സരത്തിനൊരു പ്രത്യേക വിഷയമുണ്ടോ?

കേരളീയ ഗ്രാമീണ ജീവിതം എന്നതാണ്‌ മത്സരവിഷയം. കേരളീയ ഗ്രാമങ്ങളുമായി ബന്ധമുളള എന്തും വരക്കാം. റഫറന്‍സിനായി കേരളീയ ഗ്രാമക്കാഴ്‌ച്ചകളുടെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും ഉള്‍ക്കൊളളിച്ചിട്ടുളള വെബ്‌പേജ്‌ തന്നെ സൃഷ്ടിച്ചിട്ടുണ്ട്‌. അത്‌ പരിശോധിക്കാവുന്നതാണ്‌.

Landscape Drawing