പ്രൊമോട്ടര്‍മാര്‍

കുട്ടികള്‍ക്കു മാത്രമല്ല, സമ്മാനങ്ങള്‍ നേടാന്‍ മുതിര്‍ന്നവര്‍ക്കും അവസരമുണ്ട്‌!!

തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന്‌, ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങളില്‍ നിന്നൊരു ഇടവേള വേണ്ടേ ? അത്‌ സ്വച്ഛസുന്ദരമായ കേരളത്തിലായാലോ ? പ്രകൃതിയെ അറിഞ്ഞൊരു നടത്തം, ആനപ്പുറത്തൊരു സഫാരി, കേരളീയ രുചികള്‍ ആസ്വദിച്ചുകൊണ്ടൊരു ബോട്ടുയാത്ര, അല്ലെങ്കില്‍ അസ്‌തമയം കണ്ടിരിക്കാനൊരു കടല്‍ത്തീരം... കേരളത്തിലെ അവധിദിനങ്ങള്‍ക്ക്‌ സാധ്യതകള്‍ ഏറെയാണ്‌.

നിങ്ങള്‍ ചെയ്യേണ്ടത്‌ ഇത്രമാത്രം

18 വയസു തികഞ്ഞ ആര്‍ക്കും ഈ മത്സരത്തിന്റെ പ്രൊമോട്ടര്‍ ആയി വളന്റിയര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാം. താഴെ പറയുന്നവയാണ്‌ പ്രൊമോട്ടര്‍മാര്‍ ചെയ്യേണ്ടത്‌:

  • പ്രൊമോട്ടര്‍ ആയി രജിസ്‌റ്റര്‍ ചെയ്യുക.
  • രജിസ്‌റ്റര്‍ ചെയ്യുന്ന സമയത്ത്‌ ലഭിക്കുന്ന ലിങ്ക്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുളളവര്‍ക്ക്‌ അയച്ചുകൊടുക്കുക.
  • അവര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ വഴിയുളള രജിസ്‌ട്രേഷനായി അത്‌ പരിഗണിക്കപ്പെടും

പ്രൊമോട്ടര്‍ ആയി രജിസ്‌റ്റര്‍ ചെയ്യുക.

പ്രൊമോട്ടര്‍മാര്‍ക്കുളള സമ്മാനങ്ങള്‍

  • ഇന്ത്യയ്‌ക്കു പുറത്തുനിന്ന്‌ പരമാവധി മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന 5 പ്രൊമോട്ടര്‍മാര്‍ക്കും, ഇന്ത്യയ്‌ക്കുളളില്‍ (കേരളത്തിനു പുറത്തുനിന്ന്‌) നിന്ന്‌ പരമാവധി മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന 5 പ്രൊമോട്ടര്‍മാര്‍ക്കും കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ അഞ്ചുദിവസം നീളുന്ന യാത്രയ്‌ക്ക്‌ അവസരം ലഭിക്കും.
Landscape Drawing