വിശദാംശങ്ങള്‍

ആവേശകരമായ രണ്ടു സീസണുകള്‍ക്കു ശേഷം അന്താരാഷ്ട്ര ബാലചിത്രരചനാ മത്സരം ഒട്ടേറെ സമ്മാനങ്ങളുമായി തിരിച്ചെത്തുകയാണ്‌.

ലോകത്തിന്റെ വിവിധഭാഗത്തുനിന്നുളള കുട്ടികള്‍ തങ്ങളുടെ രചനകള്‍ അയച്ച്‌ പങ്കെടുത്ത ആദ്യ രണ്ടു സീസണുകളും വന്‍വിജയമായിരുന്നു. മൂന്നാം സീസണിലെ മത്സരവിഷയം 'കേരളീയ ഗ്രാമീണ ജീവതം' ആണ്‌. റഫറന്‍സിനായി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുളള ഫോട്ടോകളും വീഡിയോകളും ഉപയോഗിക്കാവുന്നതാണ്‌.

ലോകത്തെവിടെയുമുളള 4നും 16നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക്‌ ഓണ്‍ലൈനായി അവരുടെ എന്‍ട്രികള്‍ അയക്കാം. കുട്ടികള്‍ക്കു വേണ്ടി രക്ഷിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ രജിസ്‌റ്റര്‍ ചെയ്യാവുന്നതാണ്‌. ഒരു മത്സരാര്‍ത്ഥിക്ക്‌ അഞ്ച്‌ എന്‍ട്രികള്‍ വരെ അയയ്‌ക്കാം. വിജയികളാവുന്ന മത്സരാര്‍ത്ഥികള്‍ക്കും പ്രൊമോട്ടര്‍മാര്‍ക്കും കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ അഞ്ചു ദിവസത്തെ സ്‌പോണ്‍സേര്‍ഡ്‌ യാത്രയ്‌ക്കുളള അവസരം ലഭിക്കും. അതുമാത്രമല്ല, എല്ലാ വിഭാഗങ്ങളിലെയും മികച്ച ചിത്രങ്ങള്‍ക്ക്‌ പ്രത്യേക സമ്മാനങ്ങളുമുണ്ട്‌. ഇപ്പോള്‍ത്തന്നെ രജിസ്‌റ്റര്‍ ചെയ്യൂ, ദൈവത്തിന്റെ സ്വന്തം നാട്‌ സന്ദര്‍ശിക്കാനുളള അവസരം നേടൂ.

Landscape Drawing