Trade Media
     

ചവിട്ടു നാടകം, കേരളത്തിന്റെ തനത് സംഗീത നാടകം


എ.ഡി. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് അധിനിവേശക്കാലത്താണ് ഈ ക്രിസ്തീയ കലാരൂപം കേരളത്തില്‍ ജനകീയമാകുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വളരെയധികം ജനശ്രദ്ധയാര്‍ജ്ജിച്ച ക്രിസ്ത്യന്‍ അദ്ഭുതനാടകങ്ങളുടെ (ങശൃമരഹല ജഹമ്യ)െ മാതൃകയിലാണ് ചവിട്ടു നാടകങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാശ്ചാത്യ രീതിയിലുള്ള വേഷവിധാനങ്ങള്‍-പ്രത്യേകിച്ചും യവന-റോമന്‍ ശൈലിയിലുള്ളവയാണ് ഇതിലുപയോഗിക്കുന്നത്. വേദിയുടെ ക്രമീകരണത്തിലും പാശ്ചാത്യശൈലി ദൃശ്യമാണ്.  മുന്‍ കാലങ്ങളില്‍ സാധാരണയായി ചവിട്ടു നാടകം തുറന്ന വേദികളിലാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ അപൂര്‍വ്വമായി ക്രിസ്തീയ ആരാധനാലയങ്ങളുടെ അകത്തളവും ചവിട്ടു നാടകങ്ങള്‍ക്ക് വേദിയാകാറുണ്ട്. മലയാളവും, തമിഴും നാടന്‍ രീതിയില്‍ ഇടകലര്‍ത്തിയിട്ടുള്ള ഭാഷയാണ് ഇത്തരം നാടകങ്ങളില്‍ ഉപയോഗിക്കുന്നത്.


 
 
 
Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia