Trade Media
     

പയ്യാമ്പലം


സ്ഥാനം : കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് 2 കി. മീ.

മനസിലെ സമ്മര്‍ദ്ദങ്ങളെല്ലാം ഒഴിവാക്കി സായാഹ്നസവാരിക്കിറങ്ങാന്‍ ഉചിതമായ സ്ഥലമാണ് ഈ വിശാലമായ കടല്‍ തീരം. പ്രശസ്തമായ ഈ പിക്‌നിക് കേന്ദ്രത്തില്‍ ഒരു റിസോര്‍ട്ടിനുള്ള സാധ്യതകള്‍ ഏറെയുണ്ട്.

കണ്ണൂരിന്റെ എല്ലാ പ്രദേശങ്ങളും സഞ്ചാര സാധ്യതകളുള്ളതാണ്. തെയ്യം, തിറ, നാടന്‍പാട്ട് തുടങ്ങിയ പൗരാണിക നാടന്‍കലകളുടെ കളിത്തൊട്ടിലായ കണ്ണൂര്‍ കാലാതീതമായ സൗന്ദര്യത്തിന്റെ നാടാണ്.

എന്നിരുന്നാലും നിങ്ങള്‍ക്ക് ഈ പട്ടണത്തില്‍ തന്നെ താമസിക്കണമെന്നുണ്ടെങ്കില്‍ 2 കി. മീ. അകലെ അതിന് സൗകര്യമുണ്ട്.

യാത്രാസൗകര്യം : ദേശീയപാത 17 കണ്ണൂരിലൂടെയാണ് കടന്നു പോകുന്നത്.
  • സമീപ റെയില്‍വെസ്റ്റേഷന്‍ : കണ്ണൂര്‍ ഏകദേശം 2 കി. മീ.
  • സമീപ വിമാനത്താവളം : കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കോഴിക്കോട് 93 കി. മീ.