Trade Media
     

മൂന്നാര്‍


തദ്ദേശ വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കേരളത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ കേന്ദ്രമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ മൂന്നു നദികള്‍ ഇവിടെ ഒന്നിച്ചു ചേരുന്നു.

വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്.ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല.

മൂന്നാറിനും പരിസര പ്രദേശത്തുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ നോക്കാം.

ഇരവികുളം ഉദ്യാനം
മൂന്നാറിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാറില്‍ നിന്ന് 15 കി. മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടം വരയാടുകള്‍ എന്ന വംശനാശം നേരിടുന്ന ജീവിവര്‍ഗത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ലോകശ്രദ്ധ നേടുന്നു. 97 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ ഉദ്യാനത്തില്‍ അപൂര്‍വ്വയിനം ചിത്രശലഭങ്ങള്‍, ജന്തുക്കള്‍, പക്ഷികള്‍ എന്നിവയുണ്ട്. മഞ്ഞു പുതപ്പിച്ച മലനിരകള്‍, തേയില തോട്ടങ്ങള്‍, എന്നിവ വശ്യമനോഹരമാക്കുന്ന ഈ പ്രദേശം ട്രക്കിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് പൂര്‍ണ്ണ സംതൃപ്തി പകരും. നീലക്കുറിഞ്ഞികള്‍ പൂത്തിറങ്ങുന്ന കാലമാകുമ്പോള്‍ മലഞ്ചെരുവുകള്‍ നീല വിരിയിട്ട് സുന്ദരമാകും. 12 വര്‍ഷം കൂടുമ്പോഴാണ് പശ്ചിമഘട്ടത്തിലെ നീലക്കുറിഞ്ഞി ചെടികള്‍ പൂക്കുന്നത്. ഇതിന് മുമ്പ് ഇങ്ങനെ മലനിറഞ്ഞ് കുറിഞ്ഞി പൂത്തത് 2006ലാണ്.

ആനമുടി
ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് ആനമുടി. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2700 മീറ്റര്‍ ഉയരത്തിലുള്ള ആനമുടി തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഈ കൊടുമുടിയിലേക്കുള്ള യാത്രയ്ക്ക് വനം വന്യജീവി വകുപ്പിന്റെ പ്രത്യോകാനുമതി ആവശ്യമാണ്.

മാട്ടുപെട്ടി
മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 13 കി. മീ. അകലെയാണ് മാട്ടുപെട്ടി. സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ ജലസംഭരണത്തിനുള്ള ചെറിയ അണക്കെട്ടും മനോഹരമായ തടാകവുമുണ്ട്. ഈ തടാകത്തില്‍ സഞ്ചാരികള്‍ക്ക് ബോട്ടിംഗ് നടത്താം. ഇന്‍ഡോ-സ്വിസ് ലൈവ് സ്‌റ്റോക് പ്രൊജക്ട് എന്ന ഡയറി ഫാമാണ് മാട്ടുപെട്ടിയിലെ ശ്രദ്ധേയമായ മറ്റൊരു കേന്ദ്രം. അത്യുല്‍പാദനശേഷിയുള്ള ഒട്ടേറെ കന്നുകാലിയിനങ്ങള്‍ ഇവിടെയുണ്ട്. ചോല വനങ്ങളും തേയിലത്തോട്ടങ്ങളും നിറഞ്ഞ ഈ പ്രദേശം വിവിധയിനം പക്ഷികളുടെ താവളം കൂടിയാണ്.

പള്ളിവാസല്‍
മൂന്നാറിലെ ചിത്തിരപുരത്തു നിന്ന് 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന പള്ളിവാസലിലാണ് കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി. പ്രകൃതി ഭംഗിയാലനുഗൃഹീതമായ പള്ളിവാസലിലും ധാരാളം വിനോദ സഞ്ചാരികള്‍ എത്താറുണ്ട്.

ചിന്നക്കനാല്‍
മൂന്നാറിനു സമീപമുള്ള ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്. പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്.

ആനയിറങ്ങല്‍
ചിന്നക്കനാലില്‍ നിന്ന് ഏഴു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആനയിറങ്ങലിലെത്താം. തേയിലച്ചെടികളുടെ ഈ പരവതാനിയിലേക്ക് മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 22 കി. മീ ദുരം. അണക്കെട്ടിന്റെ റിസര്‍വോയറാണ് ഇവിടുത്തെ കാഴ്ച. അണക്കെട്ടിനു ചുറ്റുമായി തേയില തോട്ടങ്ങളും നിത്യഹരിത വനങ്ങളുമുണ്ട്.

ടോപ്‌സ്റ്റേഷന്‍
സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് മൂന്നാറില്‍ ന്ിന്ന് 3 കി. മീ. ദൂരത്തുള്ള ടോപ് സ്റ്റേഷന്‍. മൂന്നാര്‍ - കൊടൈക്കനാല്‍ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. ഇവിടെ നിന്നാല്‍ മൂന്നാര്‍ മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ ചില പ്രദേശങ്ങള്‍ കൂടി വീക്ഷിക്കാനാവും. നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശം കൂടിയാണിവിടം.

തേയില മ്യൂസിയം
മൂന്നാര്‍ തോട്ടങ്ങളുടെ നാടാണ്. ഈ നാടിന്റെ പാരമ്പര്യമായ തേയിക്കൃഷിയുടെ വികാസ പരിണാമങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു മ്യൂസിയം മൂന്നാറിലെ നല്ലത്താണി എസ്റ്റേറ്റിലുണ്ട്. ടാറ്റാ ടീ കമ്പനിയാണ് ഈ മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. തേയില ഉല്‍പാദനത്തിന്റെ കഥ വിവരിക്കുന്ന നിരവധി ഫോട്ടോകള്‍, യന്ത്രസാമഗ്രികള്‍, കൗതുക വസ്തുക്കള്‍ എന്നിവ ഈ മ്യൂസിയത്തിലുണ്ട്.

യാത്രാസൗകര്യം
  • സമീപ റെയില്‍വെ സ്റ്റേഷന്‍ : - തേനി (തമിഴ്‌നാട്), ഏകദേശം 60 കി. മീ.; ചങ്ങനാശ്ശേരി, ഏകദേശം 93 കി. മീ.
  • സമീപ വിമാനത്താവളം : - മധുര (തമിഴ്‌നാട്) ഏകദേശം 140 കി. മീ.; കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി, ഏകദേശം 190 കി. മീ.
  ഹോട്ടല്‍ ആര്‍ച്ചെസ്  
1/341, റോസ് സ്ട്രീറ്റ്
സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിനു സമീപം, ഫോര്‍ട്ട് കൊച്ചി
hotelarches@gmail.com
www.hotelarches.com
,
Tariff Rs.3600 - 9900
 

  ഹോട്ടല്‍ ആബാദ്  
ചുള്ളിക്കല്‍, ഫോര്‍ട്ട് കൊച്ചി
abadfort@abadhotels.com
www.abadhotels.com
,
Tariff Rs.1750 - 2750
 

  ഫോര്‍ട്ട് ഹെറിറ്റേജ്  
1/283, നേപ്പിയര്‍ സ്ട്രീറ്റ്, ഫോര്‍ട്ട് കൊച്ചി
hapynest@satyam.net.in
www.fortheritage.com
,
Tariff Euro 69 - 99
 

  ദി ഓള്‍ഡ് കോര്‍ട്ട്‌യാര്‍ഡ് ഹോട്ടല്‍  
പ്രിന്‍സസ്സ് സ്ട്രീറ്റ്, ഫോര്‍ട്ട് കൊച്ചി
reservations@oldcourtyard.com
www.oldcourtyard.com
,
Tariff Rs. 3000 - 6000
 

  ഫോര്‍ട്ട് ഹൗസ് ഹോട്ടല്‍  
2/6 A, കലവതി റോഡ്, ഫോര്‍ട്ട് കൊച്ചി
fort_hs@yahoo.com
www.hotelforthouse.com
,
Tariff Rs.3500 - 5520
 

  ദി ബ്രൂന്‍ട്ടണ്‍ ബോട്ട്‌യാര്‍ഡ്  
കലവതി റോഡ്, ഫോര്‍ട്ട് കൊച്ചി
contact@cghearth.com
www.cghearth.com
,
Tariff Rs.7590 - 28375
 

  ഹോട്ടല്‍ ഫോര്‍ട്ട് ക്യൂന്‍  
പാണ്ടിക്കുടി, മന്ത്ര റോഡ്
ഫോര്‍ട്ട് കൊച്ചി, എറണാകുളം - 682002
enquiry@fortqueen.com
www.fortqueen.com
,
Tariff Rs.2000 - 3500
 

  ഗ്രാന്റെ റെസിഡെന്‍സിയ  
ഡോര്‍ നമ്പര്‍ : 1/373, പ്രിന്‍സസ്സ് സ്ട്രീറ്റ്, ഫോര്‍ട്ട് കൊച്ചി
grande@abadhotels.com
www.abadhotels.com
,
Tariff Rs.9500 - 11500
 

  ദി മലബാര്‍ ഹൗസ്  
1/269, പരേഡ് റോഡ്, ഫോര്‍ട്ട് കൊച്ചി
reservations@malabarhouse.com
www.malabarescapes.com
,
Tariff Rs.22588 - 36142
 

  കോഡര്‍ ഹൗസ്  
ടവര്‍ റോഡ്, ഫോര്‍ട്ട് കൊച്ചി
koderhouse@gmail.com
www.koderhouse.com
,
Tariff Rs. 5000 - 17940
 

  ദി കില്ല്യന്‍സ് ബ്യുട്ടീക് ഹോട്ടല്‍  
റിവര്‍ റോഡ്, ഫോര്‍ട്ട് കൊച്ചി
relax@hotelkillians.com
www.hotelkillians.com
,
Tariff Rs.7125 - 9375
 

  ഹോട്ടല്‍ ഫോര്‍ട്ട് കാസില്‍  
റോസ് ലൈന്‍, ഫോര്‍ട്ട് കൊച്ചി
fortcastlecok@gmail.com
www.fortcastle.com
,
Tariff Rs.3500
 

  പൂവത്ത് ഹോട്ടല്‍  
1/246, ഡി.സി. റോഡ്, ഫോര്‍ട്ട് കൊച്ചി
reservations@poovath.com
www.poovath.com
,
Tariff Rs.2000 - 9900
 

  ബല്ലാര്‍ഡ് ബംഗ്ലാവ്  
ബല്ലാര്‍ഡ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്,
ബല്ലാര്‍ഡ് റോഡ്, ഫോര്‍ട്ട് കൊച്ചി
mail@cochinballard.com
www.cochinballard.com
,
Tariff Rs.3600 - 4500
 

  കാസാ ലിന്‍ഡ ഹോട്ടല്‍  
ബല്ലാര്‍ഡ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്,
സെന്റ് പോള്‍സ് പബ്ലിക് സ്കൂളിന് എതിര്‍വശം, ഫോര്‍ട്ട് കൊച്ചി
mail@casalindahotel.com
www.cochinballard.com
,
Tariff Rs.1500 - 2000
 

  കിമാന്‍ഷെന്‍  
നേപ്പിയര്‍ സ്ട്രീറ്റ്, സെന്റ് ആന്‍ഡ്രൂസ് പരീഷ് ഹാളിനു എതിര്‍വശം, ഫോര്‍ട്ട് കൊച്ചി
booking@kimansion.com
www.kimansion.com
,
Tariff Rs.1500 - 3000
 

  ഹോട്ടല്‍ സീഗുള്‍  
കലവതി റോഡ്, ഫോര്‍ട്ട് കൊച്ചി


,
Tariff Rs.1200 - 1750
 

  കപിതന്‍  
സാന്റാ ക്രൂസ് ഗ്രൗണ്ടിനു എതിര്‍വശം
കെ. എല്‍. ബെര്‍നാര്‍ഡ് റോഡ്, ഫോര്‍ട്ട് കൊച്ചി
info@kapithaninn.com
www.kapithaninn.com
,
Tariff Rs.450 - 1100
 

  ഹോട്ടല്‍ പാര്‍ക്ക് അവന്യൂ  
പ്രിന്‍സസ്സ് സ്ട്രീറ്റ്, ഫോര്‍ട്ട് കൊച്ചി
info@hotelparkavenuekochi.com
www.hotelparkavenuecochin.com
,
Tariff Rs.300 - 1500
 

  ആഡംസ് ഓള്‍ഡ്  
ഡി.നം. 1/430, ബര്‍ഗര്‍ സ്ട്രീറ്റ്, ഫോര്‍ട്ട് കൊച്ചി
info@adamsoldinn.com
www.adamsoldinn.com
,
Tariff Rs.250 - 3000
 

 
 
 
 
Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org, deptour@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia