Trade Media
     

കടലുണ്ടി പക്ഷിസങ്കേതം


സ്ഥാനം : മലപ്പുറം ജില്ലയില്‍ കോഴിക്കോടു നിന്ന് 19 കിലോമീറ്ററും ബേപ്പൂര്‍ തുറമുഖത്തു നിന്ന് 7 കിലോമീറ്ററും അകലെയാണ് കടലുണ്ടി പക്ഷിസങ്കേതം.

കടലുണ്ടിപുഴ അറബിക്കടലുമായി ചേരുന്നിടത്ത് ഒരു കൂട്ടം ചെറുദ്വീപുകളിലായി പരന്നുകിടക്കുകയാണ് കടലുണ്ടി പക്ഷിസങ്കേതം. ഈ പ്രദേശത്തെ നാട്ടുകാര്‍ കടലുണ്ടി നഗരം എന്നു വിളിക്കുന്നു

നൂറോളം തദ്ദേശീയ പക്ഷിവര്‍ഗ്ഗങ്ങളും 60ല്‍ പരം ഇനത്തില്‍ പെട്ട ദേശാടനക്കിളികളും ഇവിടെ കൂടുകൂട്ടുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 200 മീറ്റര്‍ ഉയരത്തിലുള്ള ഒരു കുന്ന് പക്ഷിസങ്കേതത്തിനു സമീപമുണ്ട്. ഇവിടെനിന്നാല്‍ അഴിമുഖം കാണാം. വ്യത്യസ്തയിനം മത്സ്യഇനങ്ങള്‍ക്കും ഞണ്ടിനും പ്രശസ്തമാണ് കടലുണ്ടി.

യാത്രാ സൗകര്യം
  • സമീപ റെയില്‍വെ സ്‌റ്റേഷന്‍ : കോഴിക്കോട്, കടലുണ്ടിയില്‍ നിന്ന് ഏകദേശം 19 കി.മീ.
  • സമീപ വിമാനത്താവളം : കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കോഴിക്കോട് നഗരത്തില്‍ നിന്ന് 23 കി.മീ.