Trade Media
     

കൊല്ലം പിക്‌നിക് വില്ലേജ്


കൊല്ലം നഗരത്തില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ ദൂരം മാത്രമേ പിക്‌നിക് വില്ലേജില്ലേക്കുള്ളൂ. ബ്രിട്ടീഷ് കാലത്ത് മണ്‍റോ പ്രഭു താമസിച്ചിരുന്ന രണ്ടു നൂറ്റാണ്ടു പഴക്കമുള്ള പ്രൗഡമായ ആശ്രാമം ഗസ്റ്റ് ഹൗസ് മന്ദിര വളപ്പിലുള്ള വില്ലേജ് ജില്ലയിലെ പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ ബോട്ട് ക്ലബ്, കുട്ടികള്‍ക്കായി ട്രാഫിക് പാര്‍ക്ക്, അഡ്വഞ്ചര്‍ പാര്‍ക്ക്, യാത്രി നിവാസ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. തൊട്ടടുത്തുള്ള പാരമ്പര്യ മ്യൂസിയത്തില്‍ കേരള ചുവര്‍ ചിത്രങ്ങള്‍ക്കു പുറമെ വര്‍ളി, കലംകാരി, മധുബാനി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാരമ്പര്യ ശൈലിയിലുള്ള നിരവധി പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഫോണ്‍  + 91 474 2750322