തിരുവനന്തപുരത്ത് 1994-ല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന ഈ നക്ഷത്ര ബംഗ്ലാവ് രാജ്യത്തെ ഏറ്റവും മികച്ച നക്ഷത്ര ബംഗ്ലാവുകളില്‍ ഒന്നാണ്. മനുഷ്യന്റെ ദൃഷ്ടികള്‍ കൊണ്ടു കാണാവുന്ന പ്രപഞ്ചം മുഴുവനും കാണാന്‍ ഉപകരിക്കുന്ന ആധുനികമായ ജി എം - 11 നക്ഷത്രവ്യൂഹ പ്രൊജക്ടര്‍ ആണ് ഇവിടുള്ളത്. ഭൂമിയിലെ ഏതു പ്രദേശത്തെയും, ഏതു സമയത്തെയും ആകാശദൃശ്യം അര്‍ദ്ധഗോളാകൃതിയിലുള്ള മേല്‍ത്തട്ടില്‍ പ്രദര്‍ശിപ്പിക്കാനും ഈ പ്രൊജക്ടറിനു കഴിയും. 12500 വര്‍ഷം മുമ്പുള്ളതു മുതല്‍ വരുന്ന 12500 വര്‍ഷം വരെയുള്ള ആകാശദൃശ്യവും ഈ പ്രൊജക്റ്റര്‍ നിങ്ങള്‍ക്കായി കൃത്രിമമായി ചിത്രീകരിക്കും. തിങ്കളാഴ്ച അവധിയാണ്.
പ്രദര്‍ശന സമയം10 : 30 (മലയാളം), 12:00 (ഇംഗ്ലീഷ്), 15:00 (മലയാളം), 17:00 (ഇംഗ്ലീഷ്) - ഇംഗ്ലീഷ് അല്ലെങ്കില്‍ മലയാളം ഭാഷയിലെ വിവരണം ലഭിക്കൂ. ത്രിമാന ചിത്ര പ്രദര്‍ശനം : 11:15
പ്രവേശന നിരക്ക്മുതിര്ന്നവര് : 60 രൂപ | കുട്ടികള്‍ (3 - 10 വയസ്സ്) : 30 രൂപ
വിശദ വിവരങ്ങള്‍ക്ക്+ 91 471 2306024/25
എങ്ങനെ എത്താംഅടുത്തുളള റെയില്വേസ്റ്റേഷന് - തിരുവനന്തപുരം, 4 കി. മീ. | വിമാനത്താവളം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 4 കീ. മീ.
ഭൂപട സൂചികഅക്ഷാംശം : 8.510032 രേഖാംശം : 76.946502