സമുദ്ര ജീവികളെക്കുറിച്ച് കൂടുതല്‍ അറിയാനും അവയെ അടുത്തു കാണാനും വിഴിഞ്ഞത്തെ സാഗരിക മറൈന്‍ റിസര്‍ച്ച് അക്വേറിയത്തില്‍ വരിക. വിഴിഞ്ഞത്തെ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ കീഴിലാണ് ഈ അക്വേറിയം. ഇവിടെ ഏതു രൂപത്തിലും വലുപ്പത്തിലുമുള്ള പവിഴങ്ങള്‍ ഉല്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനം സന്ദര്‍ശകര്‍ക്കും നേരിട്ടറിയാം. ഇമേജ് പേള്‍ ടെക്നിക് എന്നു പേരിട്ട ഈ സാങ്കേതിക വിദ്യ കൊണ്ട് നിങ്ങള്‍ക്ക് ആവശ്യമുള്ള രൂപത്തില്‍ കടല്‍ മുത്തുകളെ വളര്‍ത്താം. കക്കാത്തോടിന്റെ അസംസ്കൃത വസ്തു ഉപയോഗിച്ച് വ്യത്യസ്ത രൂപങ്ങളില്‍ മുത്തു ചിപ്പികള്‍ സൃഷ്ടിച്ച് അതില്‍ മുത്തു വളര്‍ത്തുകയാണ് രീതി.
മുത്തു ചിപ്പികള്‍ മാത്രമല്ല ഈ അക്വേറിയത്തിലെ ആകര്‍ഷണം. വിവിധയിനം കടല്‍ മത്സ്യങ്ങളും അലങ്കാര മത്സ്യങ്ങളും ഈ അക്വേറിയത്തില്‍ നിങ്ങള്‍ക്ക് അടുത്തു കാണാം. ഏഞ്ചല്‍ ഫിഷ്, ക്ലൗണ്‍ ഫിഷ്, കടല്‍ക്കുതിര, ബോക്സ് ഫിഷ്, കൗഫിഷ്, ഈലുകള്‍ തുടങ്ങി വിവിധയിനം അലങ്കാര മത്സ്യങ്ങള്‍ ഇവിടെയുണ്ട്. വിവിധതരം കടല്‍ പുറ്റുകള്‍ വളരുന്ന റീഫ് ടാങ്ക് ആണ് മറ്റൊരു പ്രധാന ആകര്‍ഷണം.
എല്ലാ ദിവസവും രാവിലെ 09:00 മുതല്‍ വൈകിട്ട് 17:00 വരെ
പ്രവേശന നിരക്ക്മുതിര്ന്നവര് - 20 രൂപ, കുട്ടികള്‍ (4 - 14 പ്രായം) - 10 രൂപ
വിശദ വിവരങ്ങള്ക്ക്വിഴിഞ്ഞം റിസര്‍ച്ച് സെന്റര്‍ ഓഫ് സെന്റര്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (CMFRI), വിഴിഞ്ഞം ഹാര്‍ബര്‍ റോഡ്, തിരുവനന്തപുരം - 695521 ഫോണ്‍ : +91 471 2480224 ഇ-മെയ്ല് : vrcofcmfrivzm@gmail.com വെബ്സൈറ്റ് : http://www.cmfri.org.in/vizhinjam.html
എങ്ങനെ എത്താംഅടുത്തുളള റെയില്വേസ്റ്റേഷന് - തിരുവനന്തപുരം , 12 കി. മീ. | വിമാനത്താവളം : വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 13 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 8.439772 രേഖാംശം : 76.989212