വൈലോപ്പിള്ളി സംസ്കൃതി ഭവന്‍

 

കേരള സര്‍ക്കാരിന്റെ, സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഒരു വിവിധോദ്ദേശ സാംസ്കാരിക സമുച്ചയമാണ് വൈലോപ്പിള്ളി സംസ്കൃതി ഭവന്‍. കേരളത്തിന്റെ സാംസ്കാരിക പൈതൃകം, കലാരൂപങ്ങള്‍, പ്രദര്‍ശന കലകള്‍ എന്നിവയില്‍ ഗവേഷണം നടത്തുക, അവ രേഖപ്പെടുത്തുക,  കലാരൂപങ്ങളുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, പൈതൃക കലാരൂപങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ലക്ഷ്യങ്ങള്‍. പടിപ്പുരയും, കൂത്തമ്പലവും ലൈബ്രറിയും ഉള്‍പ്പെടുന്നതാണ് ഈ സമുച്ചയം. കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുളള വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

വിശദ വിവരങ്ങള്‍ക്ക്

വൈലോപ്പിള്ളി സംസ്കൃതി ഭവന്‍
നളന്ദ, നന്തന്‍കോട്, കവടിയാര്‍ പി.ഒ.
തിരുവനന്തപുരം - 695003 കേരളം
ഫോണ്‍ : +91 471 2311842, 2319127 (O)
ഇ-മെയ്ല്‍ : directormpcc@gmail.com

എങ്ങനെ എത്താം

അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : തിരുവനന്തപുരം ,  4 കി. മീ. | വിമാനത്താവളം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം,  5 കി. മീ.

ഭൂപട സൂചിക

അക്ഷാംശം : 8.515326 രേഖാംശം : 76.949462

District Tourism Promotion Councils KTDC KTIL Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2024. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close