പശ്ചിമ ഘട്ടത്തിന്റെ മടിത്തട്ടില്‍ അഗസ്ത്യകൂടത്തിന്റെ താഴ്വാരത്തിലാണ് കോട്ടൂര്‍ വനമേഖല. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരിടം. അഗസ്ത്യകൂടം ബയോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗം കൂടിയാണ് കോട്ടൂര്‍ വനമേഖല. ഒരു നിരീക്ഷണ ഗോപുരം (വാച്ച് ടവര്‍) ഉള്ള ചെക്ക് പോസ്റ്റില്‍ നിന്ന് വനത്തിനുളളിലേക്ക് ഒന്നര കിലോമീറ്റര്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. തോട്ടുംപാറ, കതിരുമുടി, അഗസ്ത്യകൂടം, പാണ്ടിപത്ത് എന്നീ മുടികൾ ഇവിടെ നിന്നു കാണാം. വടക്കു ഭാഗത്തായി പൊന്മുടി കുന്നുകളും ഇവിടെ നിന്ന് ദൃശ്യമാണ്. വാച്ച് ടവറിലേക്കുള്ള നടപ്പുവഴിയിൽ കാട്ടാനകളെ കാണാനാവും. ഈ ആനകള്‍ സഞ്ചാരികളുടെ സാന്നിദ്ധ്യത്തെ അവഗണിച്ചും മേഞ്ഞു കൊണ്ടിരിക്കും. വാച്ച് ടവര്‍ പിന്നിട്ടാല്‍ മാങ്കോട് ചോനന്പാറ, അഞ്ചു നാഴികത്തോട് എന്നിങ്ങനെ പേപ്പാറ അണക്കെട്ടിന്റെ പദ്ധതി പ്രദേശത്തേക്കും കടന്നു ചെല്ലാം. എന്നാല്‍ വനംവകുപ്പിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിലേ ഈ പ്രദേശങ്ങളിലേക്ക് ട്രെക്കിങ് അനുവദിക്കൂ. അഞ്ചു നാഴികത്തോട് വരെ സഞ്ചരിക്കുന്ന ആര്‍ക്കും ഏതു സമയവും ആനക്കൂട്ടങ്ങളെ കാണാനാകും. കാട്ടുപന്നി, കരിങ്കുരങ്ങ്, മലയണ്ണാന്, കരടി, കാട്ടുപോത്ത്, മ്ലാവ്, കാട്ടുകോഴി, ചാരവേഴാമ്പല് തുടങ്ങി വിവിധതരം പക്ഷിമൃഗാദികളും ചിത്രശലഭങ്ങളും കോട്ടൂര്‍ വനത്തിലുണ്ട്. ഒട്ടേറെ ഔഷധസസ്യങ്ങളുടെ അമൂല്യഖനിയുമാണ് ഈ മേഖല. കാപ്പുകാട്ടെ ആനപരിപാലന കേന്ദ്രം ആനപ്രേമികള്‍ക്ക് ഇഷ്ടപ്പെടും. ഇവിടെ കുട്ടികള്‍ മുതല്‍ പ്രായമായ വരെ വിവിധ പ്രായത്തിലുള്ള ആനകളുണ്ട്. രാവിലെ പതിനൊന്ന് മുതല്‍ അഞ്ചു മണി വരെ 20 മിനിറ്റ് നീളുന്ന ആന സവാരിക്കും സൗകര്യങ്ങളുണ്ട്. ഒരാള്‍ക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്.
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്റ്റേഷന് : തിരുവനന്തപുരം സെന്‍ട്രല്‍, 20 കി. മീ. വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 27 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 8.513459 രേഖാംശം : 77.083311