കേരളത്തിന്റെ തനതു വിനോദങ്ങളിൽ ഒന്നാണ് വളളംകളി. പലതരത്തിലുളള വളളങ്ങൾ മത്സരത്തിൽ പങ്കെടുക്കാറുണ്ടെങ്കിലും ചുണ്ടൻവളളങ്ങളുടെ മത്സരമാണ് പ്രധാനം. പരമ്പരാഗത വഞ്ചിപ്പാട്ടുകളുടെ താളത്തിനും ഈണത്തിനും അനുസരിച്ചാണ് വള്ളങ്ങൾ മത്സരിക്കുക. ഓരോ ചുണ്ടൻ വള്ളത്തിനും നൂറടിയിലേറെ നീളമുണ്ടാകും. കേരളത്തിലെ കായൽപ്പരപ്പിൽ അരങ്ങേറുന്ന കേൾവികേട്ട വള്ളംകളി മത്സരങ്ങൾ ഏറെയുണ്ട്. എല്ലാ വർഷവും നടക്കുന്ന അവയുടെ ചെറുവിവരണം താഴെ ചേർത്തിരിക്കുന്നു. വള്ളംകളിയുടെ ആവേശം മനസിലാക്കണമെങ്കിൽ അവ നേരിട്ട് കണ്ട് അനുഭവിച്ചറിയുക തന്നെ വേണം.