ബേക്കല്‍ ഫോര്‍ട്ട്‌ റെയില്‍വേ സ്‌റ്റേഷനു പിന്നിലായി ബിആര്‍ഡിസി ക്കു 1.03 ഏക്കര്‍ ഭൂമിയുണ്ട്‌. ഇവിടെ നിന്നും ബേക്കല്‍ കോട്ടയുടെയും ബീച്ച്‌ പാര്‍ക്കിന്റെ മനോഹരദൃശ്യം ആസ്വദിക്കാം. ഈ സ്ഥലത്താണ്‌ ബേക്കല്‍ റിട്രീറ്റ്‌ സെന്റര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്‌. ഇവിടെ താമസ സൗകര്യത്തിനു പുറമെ കോണ്‍ഫറന്‍സ്‌ ഹാള്‍, ഭക്ഷണശാലകള്‍, നീന്തല്‍ക്കുളം, ഹെല്‍ത്ത്‌ ക്ലബ്‌, ഉദ്യാനം, പാര്‍ക്കിങ്ങ്‌ സൗകര്യം എന്നിവയും ഉണ്ടായിരിക്കും. പളളിക്കര പഞ്ചായത്തിലെ ഏറ്റവും നല്ല സ്ഥലത്താണ്‌ റിട്രീറ്റ്‌ സെന്റര്‍ ഒരുങ്ങുന്നത്‌. ഏകദേശം 26 കോടി രൂപയുടെ പദ്ധതിയാണിത്‌.