പളളിക്കരയില്‍ ബിആര്‍ഡിസിയുടെ ഉടമസ്ഥതയിലുളള 93.5 സെന്റ്‌ ഭൂമിയില്‍ ബിആര്‍ഡിസിയുടെ കോര്‍പറേറ്റ്‌ ഓഫീസ്‌ കൂടി ഉള്‍ക്കൊളളുന്ന ഷോപ്പിങ്ങ്‌ മാള്‍ നിര്‍മ്മിക്കാനുളള പദ്ധതിയാണിത്‌. കോര്‍പറേറ്റ്‌ ഓഫീസിനു പുറമെ കോണ്‍ഫറന്‍സ്‌ ഹാള്‍, ഫുഡ്‌ കോര്‍ട്ട്‌, ഹൈപ്പര്‍മാര്‍ക്കറ്റ്‌, ഷോപ്പിങ്ങ്‌ ഔട്ട്‌ലെറ്റുകള്‍, ഗെയിം സോണ്‍, മിനി തിയറ്റര്‍, സ്‌പാ സെന്റര്‍, ജിംനേഷ്യം, പാര്‍ക്കിങ്ങ്‌ ഏരിയ എന്നിവ കൂടി ഉള്‍പ്പെടുന്നതാണീ വാണിജ്യസമുച്ചയം. അന്താരാഷ്ട്ര നിലവാരത്തിലുളള ഇത്തരമൊരു മാള്‍ ഉയരുന്നതോടെ ചുറ്റുവട്ടത്തെ ജനങ്ങളുടെ ജീവിതനിലവാരവും ഉയരും. മാളിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മ്മാണത്തിനായി 3.64 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.