തദ്ദേശീയരും വിദേശീയരുമായ ധാരാളം സഞ്ചാരികള്‍ എത്തുന്ന പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ ബേക്കല്‍. വീതിയുളള റോഡുകള്‍, നടപ്പാതകള്‍, വഴിവിളക്കുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ലൈറ്റ്‌ & സൗണ്ട്‌ ഷോ തുടങ്ങിയ സൗകര്യങ്ങള്‍ കൊണ്ട്‌ ബേക്കലും പരിസരവും ആകര്‍ഷണീയമാക്കിയിട്ടുണ്ട്‌. സഞ്ചാരികള്‍ വര്‍ദ്ധിക്കുന്നതോടെ കൂടുതല്‍ സേവനങ്ങളും സൗകര്യങ്ങളും ആവശ്യമായി വരും. ബേക്കല്‍ കോട്ടയ്‌ക്ക്‌ അടുത്തായി അന്താരാഷ്ട്ര നിലവാരത്തിലുളള സേവനം ലഭ്യമാവുന്ന ഭക്ഷണശാല അല്ലെങ്കില്‍ കഫെ ആണ്‌ കഫെ ദെ ബേക്കല്‍. കോട്ടയ്‌ക്കടുത്തായി ബിആര്‍ഡിസിയുടെ 5 സെന്റ്‌ സ്ഥലം ഇതിന്‌ അനുയോജ്യമാണ്‌. കോട്ടയിലേക്കുളള റോഡിന്‌ അഭിമുഖമായാണ്‌ നിര്‍ദിഷ്ട സ്ഥലം. ഇത്‌ പാര്‍ക്കിങ്ങ്‌ ബേയ്‌ക്കും കോട്ടയുടെ കവാടത്തിനും അടുത്താണ്‌. കോട്ട സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക്‌ ഉപകാരപ്രദമാവുന്ന ഈ പദ്ധതി വാണിജ്യപരമായും ഗുണകരമായിരിക്കും. 65 ലക്ഷം രൂപയാണ്‌ ഈ പദ്ധതിക്ക്‌ കണക്കാക്കിയിട്ടുളളത്‌. ബിഓടി മാതൃകയിലോ കമ്പനികള്‍ നേരിട്ടോ അപേക്ഷകള്‍ ക്ഷണിക്കാനാണ്‌ ബിആര്‍ഡിസി ലക്ഷ്യമിടുന്നത്‌.