ഉഡാന്‍ സ്‌കീമിന്റെ ഭാഗമായി കാസറഗോഡ്‌ പെരിയയില്‍ ഒരു എയര്‍സ്‌ട്രിപ്പ്‌ നിര്‍മ്മിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതിയായി. എയര്‍സ്‌ട്രിപ്പിനുളള സ്ഥലത്തിനോട്‌ ചേര്‍ന്ന്‌ ജനവാസം കുറഞ്ഞ 7.85 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഒരു ടൗണ്‍ഷിപ്പ്‌ കൂടി വികസിപ്പിക്കാനുളള പദ്ധതിയാണിത്‌. ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍ എയര്‍സ്ര്‌ടിപ്പ്‌ യാത്രികരും ടൗണ്‍ഷിപ്പിനു സമീപം താമസിക്കുന്നവരുമായിരിക്കും. ജില്ലയിലെ ജനങ്ങള്‍ക്ക്‌ കുടുംബത്തോടൊപ്പം അവധിദിനങ്ങള്‍ ചെലവഴിക്കാനും രാത്രിജീവിതം ആസ്വദിക്കാനുമൊക്കെ ഉതകുന്ന രീതിയില്‍ ഒരു വിനോദ കേന്ദ്രമായി വികസിപ്പിക്കുന്ന ടൗണ്‍ഷിപ്പ്‌ ടൂറിസം മേഖലയ്‌ക്കും പുത്തനുണര്‍വ്‌ പകരും.

യാത്രികര്‍ക്ക്‌ വിശ്രമത്തിനും താമസത്തിനും ഉപകരിക്കുന്ന സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍, ഷോപ്പിങ്ങ്‌ കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍, വിനോദത്തിനും ഗെയിമിങ്ങിനുമുളള സൗകര്യങ്ങള്‍ എന്നിവയടങ്ങിയ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണത്തിന്‌ 6 കോടി രൂപയാണ്‌ ചെലവ്‌.