കാസറഗോഡ്‌ ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിക്കു കീഴിലായി കോട്ടപ്പുറത്ത്‌ പൂര്‍ണ സജ്ജീകരണങ്ങളോടെയുളള ഒരു ഹൗസ്‌ബോട്ട്‌ ടെര്‍മിനല്‍ നിര്‍മ്മിക്കാനുളള പദ്ധതിയാണിത്‌. ഇതിനായി മൂന്നേക്കര്‍ ഭൂമി ബിആര്‍ഡിസി ആര്‍ജ്ജിക്കേണ്ടതുണ്ട്‌. നദീതട സംരക്ഷണം, ഭൂമിയൊരുക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഉദ്യാനം, റിസപ്‌ഷന്‍ കൗണ്ടര്‍, കാത്തിരിപ്പു കേന്ദ്രം, സുവനീര്‍ ഷോപ്പുകള്‍, മറ്റ്‌ സേവന കൗണ്ടറുകള്‍, പരിസ്ഥിതി സൗഹൃദ ശൗചാലയങ്ങള്‍, ബോട്ട്‌ അറ്റകുറ്റ പണികള്‍ തീര്‍ക്കാനുളള സ്ഥലം, മാലിന്യ നിര്‍മാര്‍ജന യൂണിറ്റ്‌ എന്നിവയെല്ലാം ചേര്‍ന്നതായിരിക്കും ടെര്‍മിനല്‍. 11 കോടി രൂപയാണ്‌ പദ്ധതിയുടെ ചെലവ്‌ കണക്കാക്കുന്നത്‌.