മുകളില്‍ നിന്നു നോക്കിയാല്‍ 360 ഡിഗ്രി കാഴ്‌ച്ചവട്ടത്തില്‍ അറബിക്കടലിന്റെയും പശ്ചിമഘട്ടത്തിന്റെയും ഭംഗി ഒന്നിച്ചാസ്വദിക്കാമെന്ന അപൂര്‍വ അവസരമാണ്‌ മഞ്ഞംപൊതിക്കുന്നിനെ വേറിട്ടതാക്കുന്നത്‌. താഴ്‌വരയുടെയും പുല്‍മേടിന്റെയും ഭംഗി നിലനിര്‍ത്തിക്കൊണ്ടുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്‌ ഇവിടെ ചെയ്യുന്നത്‌. കുന്നിനു മുകളില്‍ വാന നിരീക്ഷണ കേന്ദ്രം, തൂക്കുപാലം എന്നിവയും മോടി പിടിപ്പിച്ച ഉദ്യാനത്തിലൂടെയുളള നടപ്പാത, മ്യൂസിക്കല്‍ ഫൗണ്ടന്‍, പാര്‍ക്കിങ്ങ്‌ സൗകര്യം, കുട്ടികളുടെ പാര്‍ക്ക്‌, ലഘുഭക്ഷണശാലകള്‍, വിശ്രമസ്ഥലങ്ങള്‍, ശൗചാലയങ്ങള്‍, മുലയൂട്ടാനുളള സൗകര്യം എന്നിവയും ഒരുക്കും. 8.07 ഹെക്ടര്‍ സ്ഥലത്ത്‌ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌ 3.57 കോടി രൂപയാണ്‌.