കാസറഗോഡിനു 30 കിലോമീറ്റര്‍ വടക്കുകിഴക്കായി ബയറില്‍ സ്ഥിതി ചെയ്യുന്ന ചെറുകുന്നാണ്‌ പൊസഡിഗുമ്പെ. കടല്‍നിരപ്പില്‍ നിന്ന്‌ 487.68 മീറ്റര്‍ ഉയരത്തിലാണ്‌ കുന്ന്‌. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക്‌ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി കുന്നിന്‍ മുകളിലേക്ക്‌ നടപ്പാത, വ്യൂ ടവര്‍, തൂക്കുപാലം, പട്ടം പറത്തല്‍, കല്ല്‌ പാകിയ ഹൈക്കിങ്ങ്‌ പാത, അഡ്വഞ്ചര്‍ സോണ്‍, ട്രെക്കിങ്ങ്‌ പാത, റിങ്ങ്‌ റോഡ്‌, സ്വാഗത കമാനം, ലഘുഭക്ഷണശാലകള്‍ എന്നിവ ഒരുക്കും. 1.39 കോടി രൂപയാണ്‌ പദ്ധതിയുടെ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.