Trade Media
     

കുമ്പളങ്ങി


കുമ്പളങ്ങി സംയോജിത ടൂറിസം പദ്ധതി ഒരു ചെറുദ്വീപിനെ പ്രമുഖ ടൂറിസം കേന്ദ്രവും മാതൃകാ മത്സ്യബന്ധന ഗ്രാമവുമാക്കി മാറ്റിയെടുക്കാനുള്ള പുതുമയാര്‍ന്ന ഒന്നാണ.് പാരിസ്ഥിതിക സംതുലനവും പ്രകൃതിയുടെ സാന്ത്വനവും ഈ ടൂറിസം ഗ്രാമത്തില്‍ അനുഭവിച്ചറിയാം. ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള പ്രഥമ സംരംഭമായ മാതൃകാഗ്രാമം തുറമുഖ നഗരമായ കൊച്ചിക്ക് സമീപമാണ്. പ്രസിദ്ധമായ ചീനവലകളും കായല്‍ പരപ്പും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് അപൂര്‍വ്വ ദൃശ്യവിരുന്നൊരുക്കുന്നു.

കുമ്പളങ്ങി ഗ്രാമത്തിനു പുറമെ തൊട്ടടുത്ത് പള്ളുരുത്തിക്കു സമീപമുള്ള പ്രകൃതി ഭംഗിയാര്‍ന്ന മറ്റൊരു ദ്വീപിലും ഏറെ വൈകാതെ മീന്‍പിടുത്തവും അനുബന്ധ കാഴ്ചകളുമൊരുക്കും. നൂറ്റാണ്ടു പഴക്കമുള്ള സംസ്‌കാരവും ഗ്രാമീണ ജനതയുടെ ലളിതമായ ദൈനംദിന ജീവിതവും സഞ്ചാരികള്‍ക്ക് ഇവിടെ തൊട്ടറിയാനാവും.

യാത്രാ സൗകര്യം
  • സമീപ റെയില്‍വെ സ്റ്റേഷന്‍ : എറണാകുളം ജം. ഏകദേശം 25 കി. മീ.
  • സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 40 കി. മീ.