Trade Media
     

കീഴാര്‍ കുത്ത്


ഇടുക്കി ജില്ലയില്‍ തൊടുപുഴയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് കീഴാര്‍ കുത്ത്.

ആയിരത്തിയഞ്ഞൂറടി ഉയരത്തിലുള്ള പാറയില്‍ നിന്ന് ജലം ചിന്നിച്ചിതറി താഴേക്കു വരുമ്പോള്‍ മഴവില്ലു വിരിയുന്ന കാഴ്ചയാണ് കീഴാര്‍കുത്തിനെ കൂടുതല്‍ ഭംഗിയുളളതാക്കുന്നത്. വര്‍ഷത്തില്‍ എല്ലാ മാസവും ഒരേ ശക്തിയും സൗന്ദര്യവും നിലനിര്‍ത്തുന്നതിനാല്‍ ഏതു സമയത്തും ഇവിടം സന്ദര്‍ശിക്കാം. വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള വനപ്രദേശം വിവിധ ഔഷധ സസ്യങ്ങളാല്‍ സമൃദ്ധമാണ്. പാറകയറ്റത്തിനും ട്രക്കിംഗിനും താല്‍പ്പര്യമുള്ളവരെ ഇവിടെ ആവേശകരമായ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്.

യാത്രാ സൗകര്യം
  • സമീപ റെയില്‍വേ സ്്‌റ്റേഷന്‍ : ചങ്ങനാശ്ശേരി, ഇടുക്കിയില്‍ നിന്ന് 93. കി.മി.
  • സമീപ വിമാനത്താവളം : മധുര (തമിഴ് നാട്്) ഇടുക്കിയില്‍ നിന്ന് 140 കി.മി. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഇടുക്കിയില്‍ നിന്ന് 190 കി.മി.

അടുക്കാട്
മൂന്നാറില്‍ നിന്ന് 9 കിലോമീറ്റര്‍ ദൂരെ പള്ളിവാസലിനു മുന്‍പാണ് അടുക്കാട്. ട്രക്കിംഗിന് അനുയോജ്യമാണ് ഇവിടം.

യാത്രാ സൗകര്യം
  • സമീപറെയില്‍വേ സ്റ്റേഷന്‍. ചങ്ങനാശ്ശേരി, ഇടുക്കിയില്‍ നിന്ന് 93. കി.മി.
  • സമീപ വിമാനത്താവളം. മധുര, (തമിഴ് നാട്) ഇടുക്കിയില്‍ നിന്ന് 140 കി.മി. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഇടുക്കിയില്‍ നിന്ന് 190 കി.മി.