Trade Media
     

വളപട്ടണം


സ്ഥാനം : വളപട്ടണം, കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് ഏകദേശം 7 കി. മീ. അകലെ.

ആകര്‍ഷണം : ദക്ഷിണ കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ മരവ്യവസായ കേന്ദ്രം, മത്സ്യബന്ധന തുറമുഖം തുടങ്ങിയവ.

സോളമന്‍ രാജാവ് മഹത്തായ ഒരു ദേവാലയം പണിയാനുള്ള തടിയും സുഗന്ധവ്യഞ്ജനങ്ങളും തേടി മലബാര്‍ തീരത്തു കപ്പലടുപ്പി ച്ചതായൊരു കഥയുണ്ട്. ഈ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചയാണ് കണ്ണൂരിനുള്ളത്. തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ മരവ്യവസായ ഫാക്ടറിയായ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് ലിമിറ്റഡ,് വളപട്ടണം പുഴയുടെ തീരത്തുള്ള ഗ്രാമത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നു.

കണ്ണൂര്‍ ജില്ലയിലെ വനസമ്പത്തിന്റെ പിന്‍തുണയാലാണ് ഇവിടെ മരവ്യവസായം പച്ച പിടിച്ചത്. തേക്ക്, ഇരുളി, ഇലവ്, കരിമുരുക്ക്, ചന്ദനം തുടങ്ങിയ വൃക്ഷങ്ങള്‍ ഇവിടുത്തെ കാടുകളില്‍ സമൃദ്ധമായി വളരുന്നു. ചായ, കാപ്പി, റബ്ബര്‍, കശുവണ്ടി തുടങ്ങിയവയ്ക്കു പുറമെ പുകയില കൃഷിയും വിജയകരമായി നടത്തുന്ന ജില്ലയാണ് കണ്ണൂര്‍.

വളപട്ടണത്ത് ഒരു മത്സ്യബന്ധന തുറമുഖമുണ്ട്. കൂടാതെ ജില്ലയിലെ ജലസേചന പദ്ധതിയുടെ സ്രോതസും ഈ പുഴയാണ്. വലിയ തടികള്‍ പരസ്പരം ചേര്‍ത്തു കെട്ടി പുഴയിലൂടെ ചങ്ങാടത്തിന്റെ രൂപത്തില്‍ കൊണ്ടുപോകുന്ന പരമ്പരാഗത രീതി കൗതുകകരമാണ്.

യാത്രാസൗകര്യം
  • സമീപ റെയില്‍വെ സ്റ്റേഷന്‍ : കണ്ണൂര്‍, വളപട്ടണത്തു നിന്ന് 7 കി. മീ.
  • സമീപ വിമാനത്താവളം : കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കോഴിക്കോട്, കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് ഏകദേശം 93 കി. മീ.