Trade Media
     

വലിയപറമ്പ്


ബേക്കലില്‍ നിന്ന് 30 കി. മീ. ദൂരമാണ് ഇവിടേയ്ക്കുള്ളത്. ഒരു പക്ഷെ ഉത്തര കേരളത്തില്‍ ഇത്രത്തോളം പ്രകൃതി സൗന്ദര്യമുള്ള മറ്റൊരു കായലുണ്ടാവില്ല. ഇതിലേക്കെത്തുന്ന നാലു നദികളും അവിടവിടെയായി നിരവധി ചെറു ദ്വീപുകളും ബോട്ടുസവാരിക്കുള്ള സൗകര്യങ്ങളും ചേര്‍ന്ന് വലിയപറമ്പ് കായലിനെ പ്രിയപ്പെട്ട ടൂറിസം കേന്ദ്രമാക്കി മാറ്റുന്നു.