വേദാന്തശാസ്ര്‌തം സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണ്‌ 'ദര്‍ശനമാല'. ഗുരു രചിച്ച ഒരദൈ്വത വേദാന്ത ഗ്രന്ഥമാണിത്‌. ഉപനിഷത്ത്‌ കാലം മുതല്‍ ആദിശങ്കരന്റെ കാലം വരെയുള്ള അദൈ്വതവേദാന്ത ചര്‍ച്ചകള്‍ ഇതില്‍ സംഗ്രഹിച്ചിരിക്കുന്നു. വേദാന്തശാസ്ര്‌തം ചര്‍ച്ച ചെയ്‌തിട്ടുള്ള സിദ്ധാന്തങ്ങളെയാണ്‌ ഗുരു പത്തു ദര്‍ശനങ്ങളായി ക്രമപ്പെടുത്തിയിരിക്കുന്നത്‌. ഉപനിഷത്തിലെ പല വാക്യങ്ങളും അതേ രീതിയില്‍ത്തന്നെ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. പ്രപഞ്ചത്തിലെ ശാസ്ര്‌തീയ സത്യം സാക്ഷാത്‌ക്കരിക്കുവാനുള്ള ഉപായങ്ങള്‍ മാത്രമാണ്‌ എല്ലാ മതങ്ങളും. ഈ ലക്ഷ്യത്തിലേയ്‌ക്കുള്ള വഴികള്‍ മാത്രമാണ്‌ മതങ്ങള്‍ എന്ന സത്യം തിരിച്ചറിഞ്ഞാല്‍ മതത്തിന്റെ പേരിലുള്ള കലഹങ്ങള്‍ അവസാനിക്കും. പരമമായ ഈ സത്യം ശാസ്ര്‌തീയമായി ഈ കൃതിയിലൂടെ ഗുരു കാട്ടിത്തരുന്നു.

അദ്വൈതദീപിക

'അദ്വൈതദീപിക' എന്ന കൃതി ഗുരുവിന്റെ അദ്വൈത ബ്രഹ്‌മാനുഭവം വെളിപ്പെടുത്തുന്ന കൃതിയാണ്‌. ഗുരുവിന്റെ സത്യദര്‍ശനം പൂര്‍ണ്ണത പ്രാപിച്ചതെങ്ങനെയെന്ന്‌ തെളിയിക്കുന്ന കൃതി കൂടിയാണിത്‌. അദ്വൈത സത്യത്തെ യുക്‌തിയുടെയും, അനുഭവത്തിന്റെയും വെളിച്ചത്തില്‍ സ്വാംശീകരിക്കുകയാണിതില്‍. ഒരു സത്യാന്വേഷിയെ സംബന്ധിച്ച്‌ നിരന്തരമനനത്തിന്‌ ഉപകരിക്കുന്ന കൃതിയാണിത്‌. സിദ്ധാന്തം എന്നതിനപ്പുറം അനുഭൂതി പകര്‍ന്നു നല്‍കുവാനും ഇതിനു കഴിയുന്നുണ്ട്‌. ഒരിക്കലും അവസാനിക്കാത്തതാണ്‌ സത്യസ്വരൂപം. അത്‌ ബാഹ്യമായ ഇന്ദ്രിയങ്ങള്‍ക്ക്‌ കണ്ടെത്തുവാന്‍ കഴിയില്ല. ബുദ്ധിക്കു മാത്രമേ അത്‌ ഗ്രഹിക്കുവാനാവൂ എന്ന സത്യം മനസ്സിലാക്കുന്നതോടെ പ്രപഞ്ചസത്യം വെളിപ്പെടുന്നു എന്ന്‌ ഗുരു കാട്ടിത്തരുന്നു.

അറിവ്‌

'അറിവ്‌' എന്ന കൃതി ഗുരുവിന്റെ അദൈ്വതാനുഭവത്തിന്റെ ഗാംഭീര്യം ബോധ്യപ്പെടുത്തുന്ന കൃതിയാണ്‌. വേദാന്തശാസ്ര്‌തം ഗ്രഹിച്ച്‌ അത്‌ അനുഭവത്തിലൂടെ സ്വാംശീകരിക്കുവാന്‍ കഴിവുള്ളവര്‍ക്ക്‌ ലളിതമായി തോന്നുന്ന കാവ്യമാണ്‌. അല്ലാത്തവര്‍ക്ക്‌ ദുര്‍ഗ്രഹവും. അറിവ്‌ എന്നതിന്‌ ബോധം എന്നാണര്‍ത്ഥം. പ്രപഞ്ചത്തില്‍ സത്യമായിട്ടുള്ളത്‌ ബോധം മാത്രമാണെന്ന്‌ ഉദ്‌ഘോഷിക്കുന്ന കവിതയാണ്‌ അറിവ്‌.

നിര്‍വൃതിപഞ്ചകം

1916-ല്‍ നാരായണഗുരു രമണ മഹര്‍ഷിയെ സന്ദര്‍ശിക്കുന്ന വേളയില്‍ മഹര്‍ഷി അനുഭവിക്കുന്ന നിര്‍വൃതി കണ്ടു രചിച്ചതാണ്‌ `നിര്‍വൃതിപഞ്ചകം'. നിര്‍വൃതി ആര്‍ക്കാണ്‌ അനുഭവിക്കുവാന്‍ കഴിയുന്നത്‌ എന്നു വിവരിക്കുന്ന 5 പദ്യങ്ങളടങ്ങുന്ന കൃതിയാണിത്‌. വസ്‌തു ഒന്നേയുള്ളു എന്നറിയുന്നതാണ്‌ മോക്ഷം. അതു തന്നെയാണ്‌ നിര്‍വൃതി. അത്‌ ആര്‍ക്കാണ്‌ നേടാനാവുന്നതെന്ന്‌ കവിതയില്‍ ചൂണ്ടിക്കാണിക്കുന്നു.

ശ്രീനാരായണ ഗുരുവിന്റെ ദാർശനിക രചനകൾ അദ്വൈത സത്യത്തെ യുക്തിയുടെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ സമഗ്രമായി വിശകലനം ചെയ്യുന്നവയാണ്. 'ദർശനമാല' പത്ത് അധ്യായങ്ങളിലൂടെ വേദാന്ത സിദ്ധാന്തങ്ങളെ സംഗ്രഹിക്കുമ്പോൾ, മതങ്ങൾ സത്യത്തിലേക്കുള്ള വഴികൾ മാത്രമാണെന്നും അവ കലഹത്തിനുള്ളതല്ലെന്നും ഗുരു ഓർമ്മിപ്പിക്കുന്നു. ബുദ്ധിയിലൂടെ മാത്രം ഗ്രഹിക്കാവുന്ന ബ്രഹ്മാനുഭവത്തിന്റെ പൂർണ്ണതയാണ് 'അദ്വൈതദീപിക' പകർന്നു നൽകുന്നത്. 

പ്രപഞ്ചത്തിലെ ഏകസത്യം 'ബോധം' അഥവാ അറിവാണെന്ന് ഗുരു 'അറിവ്' എന്ന കൃതിയിലൂടെ വ്യക്തമാക്കുന്നു. രമണമഹർഷിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് പിറന്ന 'നിർവൃതിപഞ്ചകം' ഏകത്വ ദർശനത്തിലൂടെ ലഭിക്കുന്ന പരമമായ ശാന്തിയെയും മോക്ഷത്തെയും കുറിച്ചുള്ള ഉൾക്കാഴ്ചയാണ് നൽകുന്നത്. സിദ്ധാന്തങ്ങൾ എന്നതിലുപരി ഒരു സത്യാന്വേഷിക്ക് നിരന്തര മനനത്തിനും ആത്മീയമായ അനുഭൂതി നേടുന്നതിനും ഗുരുവിന്റെ ഈ കൃതികൾ വഴികാട്ടുന്നു. അദൃശ്യമായ ആത്മബോധത്തെ ലളിതവും ഗഹനവുമായ ഭാഷയിൽ അവതരിപ്പിക്കുക വഴി മനുഷ്യന്റെ ആന്തരിക വെളിച്ചത്തെ ഉണർത്തുകയാണ് ഗുരു ഈ ദാർശനിക രചനകളിലൂടെ സാധ്യമാക്കിയത്.

മറ്റ് വിഷയങ്ങൾ