സമാധി

ധ്യാനം എന്നത്‌ അന്യവിചാരങ്ങളുടെ ബാധ കൂടാതെ ക്രമമായി പ്രവഹിക്കുന്ന ഒരു വിചാരധാരയുടെ അവസ്‌ഥയാണ്‌. ഇതിന്റെ പരകോടിയാണ്‌ സമാധി. ബാഹ്യലോകവുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടുന്ന പരമമായ ആനന്ദാവസ്‌ഥയാണത്‌. യോഗാനുഷ്‌ഠാനത്തിന്റെ ലക്ഷ്യം ഈ സമാധിയും അതിലൂടെ കൈവരുന്ന മോക്ഷവുമാണ്‌. സമാധിയിലെത്തിയ യോഗി തന്റെ പ്രാരബ്‌ധ കര്‍മ്മങ്ങളെയും മറ്റും ക്ഷയിപ്പിക്കുന്നു. ധ്യാനനിഷ്‌ഠനായി നാരായണഗുരുവും സമാധി പ്രാപിക്കുകയായിരുന്നു. ഗുരുവിന്റെ സമാധി, സമാധിച്ചടങ്ങുകള്‍, എന്നിവയാണ്‌ ഇതില്‍ പരാമര്‍ശിക്കുന്നത്‌. 1927-മാണ്ടോടു കൂടി തന്റെ ഇഹലോകപരിപാടികള്‍ മിക്കവാറും അവസാനിച്ചു കഴിഞ്ഞു എന്ന വാസ്‌തവം ഗുരു മനസ്സിലാക്കി.

മറ്റ് വിഷയങ്ങൾ