സാംസ്കാരിക പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് കേരളത്തിലെ അനുഷ്ഠാന കലാരൂപങ്ങള്‍. ഐതിഹ്യങ്ങളെ പുനരാവിഷ്ക്കരിക്കുന്നത്, വ്യത്യസ്തങ്ങളായ പാരമ്പര്യരീതികള്‍ വെളിപ്പെടുത്തുന്നത്, ചരിത്രകഥകള്‍, വിശ്വാസരൂപങ്ങളുടെ പ്രതീകവത്കരണം, ആക്ഷേപഹാസ്യ നൃത്തവും നാടകവും എന്നിങ്ങനെ നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞ കീഴാള, പ്രാദേശിക, ഐതിഹാസിക യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്ക്കാരങ്ങളാണിവ. ദൈവത്തിന്റെ നാട്ടിലെ മനോഹരവും മഹത്തുമായ അനുഷ്ഠാന കലാരൂപങ്ങളുടെ പട്ടികയാണ് താഴെ.