ഏതെങ്കിലും മതത്തിന്റെയോ, സമുദായത്തിന്റെയോ രാജ്യത്തിന്റെയോ ആചാര്യനായിരുന്നില്ല നാരായണഗുരു. അദ്ദേഹത്തിന്‌ ഒട്ടേറെ ശിഷ്യഗണങ്ങളുണ്ട്‌. അവരില്‍ സന്ന്യാസ ശിഷ്യരും, ഗൃഹസ്‌ഥ ശിഷ്യരും ഉള്‍പ്പെടുന്നുണ്ട്‌. ഗുരുവിന്റെ ചിന്തയെ സ്വാംശീകരിക്കുവാന്‍ ശിഷ്യര്‍ക്കും, ശിഷ്യരുടെ കഴിവിനെ പ്രചോദിപ്പിക്കുവാന്‍ ഗുരുവിനും സാധിച്ചിരുന്നു. ഗുരുവിന്റെ ശിഷ്യരില്‍ പലരും വിവിധ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും, ഗുരുവിന്റെ ആശയങ്ങളെ കര്‍മ്മ മണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കിയവരുമാണ്‌.

സന്ന്യാസ ശിഷ്യരെ തെരഞ്ഞെടുക്കുന്നതിലും ഗുരു വ്യത്യസ്‌തമായ കാഴ്‌ചപ്പാട്‌ പുലര്‍ത്തിയിരുന്നു. ശിവലിംഗദാസ സ്വാമികള്‍, ഭൈരവന്‍ ശാന്തി, ബോധാനന്ദ സ്വാമികള്‍, സത്യവ്രതസ്വാമികള്‍, ശ്രീനാരായണ ചൈതന്യസ്വാമി, ശാന്തലിംഗ സ്വാമികള്‍, നടരാജഗുരു, ധര്‍മ്മതീര്‍ത്ഥര്‍, നാരായണതീര്‍ത്ഥ സ്വാമികള്‍, ഏണസ്‌റ്റ്‌ കുര്‍ക്ക്‌ എന്നിവര്‍ ഗുരുവിന്റെ സന്ന്യാസ ശിഷ്യരില്‍ പ്രധാനികളാണ്‌.

മറ്റ് വിഷയങ്ങൾ